KERALAPolitics

ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്,ആവശ്യം പാർട്ടിയുടെ പരിഗണനയിൽ

തിരുവനന്തപുരം:ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം വയസ്സിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്.ഇപ്പോഴിതാ കോഴിക്കോട്ടേക്ക് തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ മാറ്റാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ആര്യ രാജേന്ദ്രൻ.പാർട്ടി അനുമതി നൽകിയാൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയാകും.

more news:നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും..വോട്ട് വാരി എൻഡിഎ..കൈപ്പത്തിയെ ജനങ്ങൾ കൈവിട്ടു

2022 സെപ്റ്റംബറിൽ മേയറായിരിക്കെയായിരുന്നു എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവുമായുള്ള വിവാഹം.2 വയസ്സുള്ള കുഞ്ഞുണ്ട്. എംഎൽഎ എന്ന നിലയിൽ സച്ചിൻദേവിനു ബാലുശ്ശേരിയും, മേയർ എന്ന നിലയിൽ ആര്യയ്ക്കു തിരുവനന്തപുരവും വിട്ടുനിൽക്കാനാകാത്ത സ്ഥിതിയായിരുന്നു ഇതുവരെ. ‍സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ.ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളിൽ സജീവമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close