KERALAlocaltop news

നടപ്പു കൗൺസിലിൻ്റെ അവസാന ബജറ്റിൽ ഒട്ടനവധി നൂതന പദ്ധതികൾ: കോഴിക്കോട് നഗരസഭയ്ക്ക് 348 കോടി രൂപയുടെ മിച്ച ബജറ്റ്

കോഴിക്കോട്: നാടിന് ശാപമായി മാറുന്ന രാസ- ഇതര ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കോഴിക്കോട് നഗരസഭയ്ക്ക് 348 കോടി രൂപയുടെ മിച്ച ബജറ്റ് . നടപ്പ് കൗൺസിലിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് ഒട്ടനവധി ജനോപകാര പദ്ധതികൾ പ്രഖ്യാപിച്ചു. പരാതികൾക്കിടം നൽകാതെ പരമാവധി വികസനങ്ങൾ നടപ്പാക്കാൻ ഈ കൗൺസിൽ പ്രതിജ്ഞാബന്ധമാണെന്നും പ്രതിപക്ഷത്തിനും മുഴുവൻ നഗരവാസികൾക്കും ഭരണപക്ഷം ഒരേ മനസോടെ നന്ദി പറയുന്നതായും ഡെപ്യൂട്ടി മേയർ ബജറ്റ് പ്രസംഗത്തിൽ സൂചിപിച്ചു. പല പ്രഖ്യാപനങ്ങളും നീണ്ട കൈയടിയോടെയാണ് കൗൺസിലർമാർ പിന്തുണച്ചത്. നടപ്പുവർഷത്തെ 149കോടിയുടെ നീക്കിയിരിപ്, 2025- 26 വർഷത്തിൽ1596 കോടിയുടെ വരവും, 1397 കോടിയുടെ ചെലവും, 348 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ് .                                       വിദ്യാർത്ഥികളെ ശാസ്ത്രജ്ഞരാക്കാൻ നോബൽ പദ്ധതി, നൂതനാശയങ്ങൾ പ്രോത്സാഹിപിക്കുന്നതിന് ഇന്നോവേഷൻ ലാബ്, വയോജന സൗഹൃദ പദ്ധതികൾ, വയോജനങ്ങൾക്ക് പൊതു സ്ഥലത്ത് ഒത്തു ചേരാൻ തണലിടം, വയോജനങ്ങൾക്കായി വാതിൽപ്പടി സേവന പദ്ധതി, വീട്ടമ്മമാർക്ക് തൊഴിൽ നൽകാൻ വി ലിഫ്റ്റ്, സൗത്ത് ബിച്ച് നിവാസികൾക്ക് പുനരധിവാസ പദ്ധതി, ഉദയം പദ്ധതി, പ്രവാസി ക്ഷേമം, ഷീ ലോഞ്ച് കം ബേബി കെയർ സെൻ്റർ, കുടുംബശ്രീ ഉത്പന്നങ്ങളുടെ ഓൺലൈൻ ഡെലിവറി, ഇരുപതോളം റോഡുകളുടെ വികസനം, കുടിവെള്ള വിതരണം, കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റ്, മൊപ്പൂസിൽ ബസ്സ്റ്റാൻഡ് നവീകരണം, ആധുനിക ടോയ്ലറ്റ്, ടേക് എ ബ്രേക്ക് പദ്ധതി, മൊബൈൽ ടോയ്‌ലറ്റ് യൂനിറ്റ്, ആധുനീക അറവുശാല , സിറ്റിയിൽ സി സി ടി വി കാമറകൾ, പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൽ സ്പൈസസ് പാർക്ക്, കോഴിക്കോട് ഓട്ടോ പദ്ധതി, ഇ-ബസ്, പാളയം ലോക്കൽ ഏരിയ പ്ലാൻ, മെഡിക്കൽ കോളജ് ജംഗ്ഷൻ നവീകരണം, ആസ്തി പരിപാലന സേന, മാനാഞ്ചിറ സ്ട്രീറ്റ് രണ്ടാം ഘട്ടം, കനോലി കനാൽ റിക്രിയേഷൻ സോൺ, താമരക്കുളം നവീകരണം, ബീച്ച് നൈറ്റ് ലൈഫ്, വാട്ടർ ലൂപ്പ് ടൂറിസം, നഗര കൃഷി, ജിഐഎസ് മാപ്പിങ്ങ്, കോർപ്പറേഷൻ സ്പോട്സ് അക്കാദമി, ലഹരിക്കെതിരെ കായിക കാംപയിൻ, കാർബൺ ന്യൂട്രൽ കോഴിക്കോട്, തുടങ്ങി ഒട്ടനവധി പദ്ധതികൾ പുതിയ മതിപ്പ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.                                       ബജറ്റ് ഒറ്റനോട്ടത്തിൽ – 2025- 25 വർഷത്തെ മതിപ്പു ബജറ്റ് –

2024-2025 വർഷത്തെ പുതുക്കിയ ബജറ്റ് എല്ലായിനങ്ങളിലും കൂടി 1,49,17,14,7371-നീക്കിയിരിപ്പുണ്ട്. പ്രസ്‌തുത മൂന്നിരിപ്പ് അടിസ്ഥാനമാക്കിയാണ് 2025-26 ലെ മതിപ്പ് ബജറ്റ് തയ്യാറാക്കിയത്.

2025-2026 ലെ പ്രതീക്ഷിക്കുന്ന പ്രധാന വരവിനങ്ങൾ

1-വസ്തു‌ നികുതി-
117,30,00,000

2 തൊഴിൽ നികുതി-

26,50,00,000

3 ഭൂമിയുടെയും കെട്ടിടങ്ങളുടെയും വാടക-
27,00,00,000

4 ഡി ആന്റ്റ് ഒ വ്യാപാരം –
3,50,00,000

5 ബസ്സ്റ്റാൻ്റ് ഫീസ് –

12,00,000

6 കെട്ടിടനിർമ്മാണം..

17,00,00,000

 

ഓഫീസിന്റെ ഭരണപരമായ ചെലവുകൾക്കും നടത്തിപ്പുസംബന്ധിച്ചും ജീവനക്കാരുടെ ശമ്പളം മുതലായ ചെലവുകൾക്കും എസ്റ്റാബ്ലിഷ്‌മെൻ്റ് ചാർജ്ജ് ഇനത്തിൽ ബജറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.

ചെലവ് സാധാരണ ഇനങ്ങൾ –

1. റോഡുകളുടെ അറ്റകുറ്റപ്പണികൾ. 46,79,68,907

2. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ. 10,28,46,365

3. മാർക്കറ്റുകൾ. -9,68,85,193

4. ശുചീകരണം -2,24,07,315

5.വിളക്കുകത്തിക്കൽ -7,53,00,000

6. ശ്മശാനങ്ങൾ -1,63,60,000

7 – അഴുക്ക്ചാൽ – 1017267301

ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയും നടക്കുന്ന കൗൺസിലർമാരുടെ ചർച്ചയ്ക്ക് ശേഷം ഭേദഗതികളോടെ നാളെയാണ് ബജറ്റ് പാസാക്കുക.

 

 

ഹൈലൈറ്റുകൾ

1 -ഭരണനിർവഹണം

1. ഭരണപരിഷ്‌കാരം

2. മാറ്റങ്ങൾ പഠിക്കാൻ കമ്മിഷൻ

3. വിഭവ സമാഹരണം

4. മുനിസിപ്പൽ ബോണ്ട്

5. സി എസ് ആർ ഫണ്ട് സമാഹരിക്കാൻ കൺസോർഷ്യം

6. കോർപ്പറേഷൻ – സഹകരണ സംയുക്ത സംരംഭങ്ങൾ

7. ലീഗൽ അദാലത്ത്

2 – സാഹിത്യ നഗരം

1. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം

2. ആനക്കുളം സാംസ്‌കാരിക നിലയം

3. എം.ടി. യുടെ സ്മരണയ്ക്ക് സാഹിത്യ മ്യൂസിയം

4. മൊയ്തു മൗലവി സ്മാരകം

5. നെല്ലിക്കോട് സാംസ്‌കാരിക കേന്ദ്രം

6. നാടകം (തീയേറ്റർ ഗ്രൂപ്പ്)

7. നഗരവിശേഷം

1. അഴക്

2. ഹരിത കർമ്മസേന വിപുലീകരണം

3. മാലിന്യമുക്ത നവകേരളം

4. മാലിന്യ ശേഖരണത്തിന് വാഹനങ്ങൾ

5. ദ്രവമാലിന്യ സംസ്‌കരണം

6. ഞെളിയൻ പറമ്പ് മാസ്റ്റർ പ്ലാൻ

7. ഉറവിട മാലിന്യ സംസ്ക്‌കരണം

8. മഴക്കാലപൂർവ്വ ശുചീകരണം.

9. ഡൊമസ്റ്റിക് സെപ്റ്റിക് ടാങ്ക്.

10. വെഹിക്കിൾ സർവീസ് സെന്റർ

11. ബീച്ചിൽ യന്ത്രവൽകൃത ശുചീകരണ സംവിധാനം.

12. രാത്രികാല ശുചീകരണം

04 – ആരോഗ്യ മേഖല

1. ആരോഗ്യ കേന്ദ്രങ്ങൾ

2. പാലിയേറ്റീവ്

3. ലഹരിക്കെതിരെ

4. മെഡിക്കൽ കോളേജിൽ കെയർ സെന്റർ

5. പൊന്നങ്കോട് കുന്നിൽ പുതിയ ആരോഗ്യ കേന്ദ്രം
6. സ്മാർട്ട് സർക്കിൾ ഓഫിസ്

05 – വിദ്യാഭ്യാസ മേഖല

2. ഇന്നോവേഷൻ ലാബ്

3. ഓഗ്മെന്റഡ് റിയാലിറ്റി ലാബ്

4. സുകളുകളിൽ ജെൻഡർ ഫെസിലിറ്റേറ്റർ ക്ലബ്ബ്

5. മൾട്ടി ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് കം കരിയർ ഡെവലപ്മെന്റ് സെന്റർ

06 – സാമൂഹ്യക്ഷേമം

1. വയോജന സൗഹൃദ പദ്ധതികൾ

2. സമന്യയ

3. ه –

4. അതിദരിദ്ര നിർമ്മാർജ്ജനം

5. പാർപ്പിടം

6. പട്ടികജാതി വികസനം

7. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

8. ദേശീയ നഗര ഉപജീവന പദ്ധതി

9. ക്ഷേമ പെൻഷനുകൾ

10. ഉദയം പദ്ധതി

11. ബഡ്‌സ് സ്കൂൾ

12. ഭിന്നശേഷി

13. റെസ്പൈറ്റ് കെയർ സെന്റർ

14. പ്രവാസി ക്ഷേമം

7 – വനിതാ ക്ഷേമം

1. കുടുംബശ്രീ

2. പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന യൂണിറ്റ്

3. തൊഴിൽ പരിശീലന കേന്ദ്രം

4. ഷി- ലോഡ്ജ്

5. വർക്കിംഗ് വുമൺസ് ഹോസ്റ്റൽ

6. സ്ത്രീകൾക്കായി ഓൾഡേജ് ഹോം

7. വ്യവസായ ക്ലസ്റ്ററുകൾ

8. ഷീ ലോഞ്ച് കം ബേബി കെയർ സെന്റർ

 

10. ഓൺലൈൻ ഡെലിവറി

11. കമ്മ്യൂണിറ്റി ജൻഡർ വിജിലൻസ് ടീം

12. അംഗനവാടി

13. അംഗനവാടി കം കൃഷ്

8 – അടിസ്ഥാന സൗകര്യ വികസനം

1. കോർപ്പറേഷൻ ഓഫീസ് നവീകരണം2

. ഐ എസ് ഒ സർട്ടിഫിക്കേഷൻ

 

3. പശ്ചാത്തല4. ഡ്രൈാറേജുകൾ

5. പാലങ്ങൾ

6. കടിവെള്ള വിതരണം

7. കല്ലുത്താൻ കടവ് പച്ചക്കറി മാർക്കറ്റ്

8. മൊഫ്യൂസൽ ബസ്റ്റാൻഡ്

9. ആധുനിക ടോയ്ലറ്റ് നിർമ്മാണം

10. തെരുവ് വിളക്ക്, സൗരോർജ വിളക്ക്

11. ആധുനിക അറവുശാല

12. മീഞ്ചന്ത ബസ് സ്റ്റാൻഡ്

13. ഓഫീസ് അനക്സ് കെട്ടിടം

14. മേഖല ഓഫീസ് നവീകരണം

15. എലത്തൂർ ബേപ്പൂർ ബസ്റ്റാൻഡ് നവീകരണം

16. സിറ്റി സർവൈലൻസ് ക്യാമറ സിസ്റ്റം

17. റെയിൽവേ സ്റ്റേഷൻ ഓയിറ്റി റോഡ് വികസനം

18. മേയർ ഭവൻ കൺസർവേഷൻ

19. ഹാളുകൾ ഓഡിറ്റോറിയങ്ങൾ

20. പാർക്കുകൾ

21. മ്യൂസിയങ്ങൾ

22. ശ്മശാനങ്ങൾ

1. കോഴിക്കോട് ഓട്ടോ

 

10 – നഗരാസൂത്രണം

. ലോക്കൽ ഏരിയ പ്ലാൻ

1. മാസ്റ്റർ പ്ലാൻ,ഡി.ടി.പി സ്ക‌ീം2

3. മെഡിക്കൽ കോളേജ് ജംഗ്ഷൻ നവീകരണം

4. ആസ്തി പരിപാലന സേന

5. ജൈവ വൈവിധ്യ സംരക്ഷണ

11 – നഗര സൗന്ദര്യവൽക്കരണം

1. നഗരസൗന്ദര്യവൽക്കരണ പുനരുജീവന പദ്ധതി

2. ബീച്ച് നൈറ്റ് ലൈഫ്

3. സ്ട്രീറ്റ് വെൻഡിങ്

4. നഗര കവാടം

5. ഫ്രീ സ്പേസുകൾ ഉപയോഗിക്കൽ

6. തീം ബേസ്‌ഡ് ഓപ്പൺ സ്പേസ്

7. സരോവരം പാർക്കും കോട്ടൂളി തണ്ണീർത്തട മേഖലയും വികസിപ്പിക്കൽ

8. മോഡൽ റോഡുകൾ

9. ഹാപ്പിനസ് പാർക്ക്

12 – ടൂറിസം

1. മാനാഞ്ചിറ മുഖം മിനുക്കൽ 2. കൈപ്പറത്ത് പാലം ടൂറിസം വികസനം

3. സ്ട്രീറ്റ് വെൻഡിങ് മാർക്കറ്റ്

4. സംയോജിത വാട്ടർ ടാക്സി പദ്ധതി

5. കല്ലായിയെ അന്താരാഷ്ട്ര വ്യവസായ ടൂറിസം കേന്ദ്രമാക്കും

6. തിരുവണ്ണൂർ പൈതൃക സംരക്ഷണ പദ്ധതി

7. എലത്തൂർ ബാക്ക് വാട്ടർ ടൂറിസം

9. കോഴിക്കോടിനെ വാട്ടർ ലൂപ്പ് ടൂറിസം കേന്ദ്രമാക്കും

13 – വ്യവസായം – വാണിജ്യം

1. കോഴിക്കോട് ഷോപ്പിംഗ് ഫെസ്റ്റിവൽ

2. സ്റ്റാർട്ടപ്പ് പ്രോത്സാഹനം

3. തടമ്പാട്ടുതാഴം കാർഷിക മൊത്ത വിപണി

4. പുതിയ മണൽകടവ്

5. പ്രവാസി മേഖല

6. ഇന്നോവേഷൻ ഹണ്ട്

7. ഇൻകുബേഷൻ ഫെസിലിറ്റേഷൻ സെന്റർ

B. വാണിജ്യ കെട്ടിടങ്ങളുടെ നവീകരണം

9. ലോറി പാർക്കിംഗ് പദ്ധതി

14 – മത്സ്യമേഖല

1. സെൻട്രൽ മത്സ്യ മാർക്കറ്റ്

2. മത്സ്യ മാർക്കറ്റ്

3. മത്സ്യ ഗ്രാമം

4. സിൽവോ ഫിഷറി അക്വാ കൾച്ചർ

15 – മൃഗസംരക്ഷണം

1. എ.ബി.സി സെന്റർ

2. മൊബൈൽ വെറ്റിനറി യൂണിറ്റ്

3. സ്വയം പര്യാപ്ത ക്ഷീര നഗരം4. ഫോഡർ ഫ്രഷ്

5. കിടാരി പാർക്ക്

16 – കാർഷിക മേഖല

1. വീട്ടിൽ ഒരു പോഷക തോട്ടം

2. ലോട്ടസ് ഫാം

3. നഗര കൃഷിക്കുള്ള നിർദ്ദേശം

17 – ജലാശയങ്ങൾ

1. കനാൽ സിറ്റി

2. പുഴകൾ, തോടുകൾ, കുളങ്ങൾ

3. കിണർ റീചാർജ്

4. റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്

18 – ടെക്നോളജി

1. ജി.ഐ.എസ് മാപ്പിംഗ്

2. നോളജ് മിഷൻ

. ഡിജി കേരളം ക്യാമ്പയിൻ

4. ശാസ്ത്രാവബോധം ജനങ്ങളിലേക്ക്

5. സ്മാർട്ട് റസിഡൻസ് അസോസിയേഷനുകൾ

19 – കായിക മേഖല

1. കളിയാണ് ലഹരി – ലഹരിക്കെതിരായ ക്യാമ്പയിൻ

2. കോർപ്പറേഷൻ സ്പോർട്‌സ് അക്കാഡമി

3. ഇ.എം.എസ് സ്റ്റേഡിയം

4. പൊറ്റമ്മൽ കളിസ്ഥലം

5. കളിസ്ഥലങ്ങൾ

20 – യുവജനക്ഷേമം

1. യങ്ങ് എന്റർപ്രണർ സ്‌കീം (YES)2

. കോഴിക്കോട് യൂത്ത് ഇനിഷ്യേറ്റീവ്

3. ബിച്ചിൽ വൈഫൈ സംവിധാനം

21 – ഊർജ്ജ സംരക്ഷണം

1. സോളാർ

2. ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ

22 – കാലാവസ്ഥാ വ്യതിയാനം

1. കാർബൺ ന്യൂട്രൽ കോഴിക്കോട്

2. ദുരന്ത ലഘൂകരണം

3. തീരദേശ ദുരന്ത ലഘൂകരണം

4. വെള്ളപ്പൊക്ക പ്രതിരോധം

5. വിദ്യാലയങ്ങളിൽ ദുരന്തനിവാരണ ക്ലബ്ബുകൾ

6. എയർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close