
കോഴിക്കോട് : കോഴിക്കോട് നഗരസഭയിൽ ഇതാദ്യമായി ബി ജെ പി അംഗത്തിന് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം. വോട്ടെടുപ്പിൽ ഒരു സി പി എം അംഗം വിട്ടു നിന്നതാണ് ബി ജെ പിക്ക് കൗൺസിൽ ഹാളിലെ “മുൻനിരയിൽ ” സീറ്റുറപ്പിക്കാൻ കാരണമായത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ 13ആം വാർഡിൽ നിന്ന് വിജയിച്ച വിനീത സജീവാണ് ആദ്യത്തെ അധ്യക്ഷസ്ഥാനം ലഭിച്ചത്. ഏറെ പ്രാധാന്യമുള്ള നികുതി ആൻ്റ് അപ്പീൽ സ്ഥിരംസമിതി അധ്യക്ഷ പദവിയാണ് വിനീത സജീവ് സ്വന്തമാക്കിയത്. ഒന്‍പത് അംഗങ്ങളുള്ള കമ്മറ്റിയില്‍ നാല് വീതം വോട്ടാണ് യുഡിഎഫിനും ബിജെപിക്കും ലഭിച്ചത്. എൽഡിഎഫിന്റെ ഒരു അംഗമാണ് കമ്മറ്റിയിലുണ്ടായിരുന്നതെങ്കിലും അവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അതോടെ നറുക്കെടുപ്പിലൂടെ ബിജെപി ജയിച്ചു. എട്ട് സ്ഥിരംസമിതിയില്‍ ആറെണ്ണം എല്‍ഡിഎഫിനും ഒരെണ്ണം യുഡിഎഫിനുമാണ്. മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാർ – ധനകാര്യം- ഡെപ്യൂട്ടി മേയർ ഡോ. എസ്.ജയശ്രീ,
ആരോഗ്യം – കെ. രാജീവ്,
വികസനകാര്യം- വി. പി. മനോജ്,
വിദ്യാഭ്യാസം,കായികം – സാറ ജാഫർ,
പൊതുമരാമത്ത് – സുജാത കൂടത്തിങ്കല്‍
നഗരാസൂത്രണം – സി. സന്ദേശ്
ക്ഷേമകാര്യം – കവിത അരുൺ.
—




