
കോഴിക്കോട് : കുടുംബശ്രീയുടെ സംസ്ഥാന സരസ് മേളയും സർക്കാറിന്റെ വാർഷികാഘോഷവും ധൂർത്തിന്റേയും അഴിമതിയുടേയും കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി. സംസ്ഥാന സർക്കാറിന്റെ നിർദ്ദേശത്തേയും കലക്ഷൻ സ്വീകരിക്കുന്നു. 27000 കുടുംബ അയൽ കൂട്ടങ്ങളിൽ നിന്ന്2000 രൂപ ശേഖരിക്കുന്നത് എന്തിന് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാകണം ഇതിന് പുറമെ സർക്കാർ അനുവദിച്ച ഒന്നര കോടിയും,,, ഇത് ഏഴ് കോടിയോളം വരും. എന്നാൽ സർക്കാറിന്റെ ഇക്കാര്യത്തിലുള്ള ഏകദേശ ബജറ്റ് 6 കോടി മാത്രമാണ്. വൻ ധൂർത്തിനും അഴിമതിയും ഇത് ഇടവരുത്തുമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡപ്യുട്ടി ലീഡർ കെ.മൊയ്തീൻ കോയയും കുറ്റപ്പെടുത്തി. സർക്കാറിന്റെ വാർഷിക ധൂർത്ത് കോർപറേഷനേയും പ്രതികൂലമായി ബാധിക്കും. മുൻ വർഷങ്ങളിൽ ചെലവിക്കാൻ 3 ലക്ഷത്തിന്റെ പരിധിയുണ്ടായിരുന്നു. ഇപ്പോൾ സ പരിധിയില്ല. അനിയന്ത്രമായും പരിധിയില്ലാതേയും ചെലവഴിക്കാൻ കോർപറേഷനിൽ അനുമതി നൽകുക വഴി അഴിമതിക്കും വെട്ടിപ്പിനും സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. കോർപറേഷൻ 60-ാം വാർഷികം ആഘോഷിക്കാൻ മറന്ന് പോയ ഭരണസമിതി, സർക്കാർ വാർഷികത്തിന് ലക്ഷങ്ങൾ ദുർവ്യയം ചെയ്യുന്നത് അംഗീകരിക്കില്ല… ഇക്കാര്യത്തിൽ മേയർ മുൻകൂർ അനുമതി നൽകരുത്. വ്യക്തമായ രേഖാ പിൻബലമില്ലാതെ ഫണ്ട് ചെലവഴിക്കരുതെന്നും ഉദ്യോഗസ്ഥരോടും യു.ഡി.എഫ് അഭ്യർത്ഥിച്ചു………