
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരാകണം. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരായിട്ടില്ല. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.