
കൊച്ചി: നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ച് തുടങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജലദോഷവും തൊണ്ടവേദനയുമാണ് രോഗലക്ഷണമായി പറയുന്നത്. പൂര്‍ണ്ണ ആരോഗ്യവനാണെന്നും, വീട്ടില്‍ വിശ്രത്തില് കഴിയുകയാണെന്നും കുടുംബം വ്യക്തമാക്കി.
കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് ബാധിക്കുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണ്ണമായും കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് നടന്നിരുന്നത്.
നവംബര്‍ അവസാന വാരമാണ് ചിത്രത്തില്‍ ചിത്രീകരണം ആരംഭിച്ചത്.ഡിസംബര്‍ രണ്ടാംവാരത്തോടെ മമ്മൂട്ടി സെറ്റില്‍ എത്തുകയായിരുന്നു. ചിത്രത്തിന്റെ ഒഫിഷ്യല്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയ വഴി മമ്മൂട്ടി പങ്ക് വച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.




