KERALALOKSABHA 2024Politicstop news
ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ ‘കൊവിഡ് കള്ളി’ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നല്‍കിയത്.
കെ കെ ശൈലജയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ എല്‍ഡിഎഫ് പറയുന്നു. കേരളാ മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറല്‍ എസ്പി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊവിഡ് വ്യാപന കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ കൊവിഡ് കള്ളി, കൊറോണ റാണി എന്നിങ്ങനെയെല്ലാം വിളിച്ച് സോഷ്യല്‍ മീഡിയ അപമാനിച്ചിരുന്നു. കൊവിഡ് കാലത്തെ പര്‍ച്ചേസുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന ആക്ഷേപം ശൈലജ നേരത്തെയും ഉന്നയിച്ചിരുന്നു.