
തിരുവമ്പാടി : മലയോരത്തിന്റെ സ്വന്തം സ്കൂളായ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി സ്കൂളിന്റെ ഈ വർഷത്തെ സ്മരണികയ്ക്ക് കവർ പേജ് തയ്യാറാക്കിയ പൂർവ്വ വിദ്യാർത്ഥിക്ക് നാടിന്റെ ആദരം . അത്തിപ്പാറ സ്വദേശിയും പ്രമുഖ ചുമർ ചിത്രകാരനുമായ കെ.ആർ. ബാബുവാണ് സുവനീറിന് അതി മനോഹര കവർ പേജ് തയ്യാറാക്കിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിൽ ബാബുവിനെ പൊന്നാടയണിയിച്ചു ഉപഹാരം നൽകി. തിരുവമ്പാടി ഫൊറോന വികാരി ഡോ. തോമസ് നാഗപറമ്പിൽ , ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വാർഡ് മെമ്പർ ലിസി അബ്രഹാം മാളിയേക്കൽ, ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മടത്തിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി മികവു തെളിയിച്ച നിരവധി പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ വിദ്യാലയമാണ് തിരുവമ്പാടി സേക്രഡ് ഹാർട്ട് .