
കോഴിക്കോട് : ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് മാത്രം സിപിഐ മത്സരിക്കും. നാദാപുരം നിയോജക മണ്ഡലത്തിൽ എൽ.ഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനു
സി.പി.ഐ കോഴിക്കോട്
ജില്ലാ കൗൺസിൽ
നാല് പേരെ നിർദ്ദേശിച്ചു.
മാർച്ച് എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇതിൽ നിന്നു ഒരാളെ സ്ഥാനാർത്ഥിയായി തീരുമാനിക്കും.
സി.എൻ.ചന്ദ്രൻ (സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പാർട്ടി മുൻ സംസ്ഥാന അസി. സെക്രട്ടറിയും )
അഡ്വ പി. ഗവാസ് (സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി)
അഡ്വ പി.വസന്തം
(മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി),
രജീന്ദ്രൻ കപ്പള്ളി
(സി.പി.ഐ ജില്ലാ കൗൺസിൽ അംഗം )
എന്നിവരാണവർ.
ഇന്നു കാലത്താണ് സി.പി.ഐ ജില്ലാ കൗൺസിൽ കൃഷ്ണപിള്ള മന്ദിരത്തിൽ നടന്നത്.




