കോഴിക്കോട് : ശുചീകരണ ഉൽപ്പന്ന നിർമ്മാണ വിതരണ രംഗത്ത് പുതിയ ബ്രാന്റ് “ഡി ഫ്രഷ് ” വിപണിയിലെത്തി. യുവ സംരംഭകൻ അരിക്കിനാട്ട് ശ്രീജിത്താണ് ഡി-ഫ്രഷിന്റെ സാരഥി.ബേപ്പൂരിൽ നടന്ന ചടങ്ങിൽ ഡി – ഫ്രഷിന്റെ ഉദ്ഘാടനം കിഴക്കുംപാടം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എടത്തൊടി അച്ചുതൻ ഉണ്ണി നിർവ്വഹിച്ചു.മേക്കുന്നത്ത് ശശിധരൻ ആദ്യ വില്പന ഏറ്റുവാങ്ങി.ഷൈജു ചെറുവലത്ത്, രമേശൻ മാതേത്ത്, ദേവൻ അരിക്കിനാട്ട്, ശ്രീനിവാസൻ മലയിൽ എന്നിവർ സംബന്ധിച്ചു. ഹാന്റ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ തുടങ്ങി നിരവധി ശുചീകരണ ഉൽപ്പന്നങ്ങൾ “ഡി – ഫ്രഷ്” എന്ന ബ്രാൻെറിലൂടെ ലഭ്യമാകും. വിലക്കുറവിൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് ”ഡി – ഫ്രഷ് “ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് .
Related Articles
February 17, 2024
117