
വൈത്തിരി: പഴയ വൈത്തിരി പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ഗ്രൗണ്ടിനായി ഭൂമി ഏറ്റെടുത്ത് നൽകിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. മന്ത്രി വി അബ്ദുറഹ്മാൻ ഉസ്മാൻ മദാരിക്ക് സ്നേഹോപഹാരം നൽകി .
കായിക വികസനത്തിനായി ഭൂമി സമർപ്പിച്ച് വലിയൊരു മാതൃക സൃഷ്ടിച്ച ഉസ്മാൻ മദാരി, യുവാക്കളുടെ കായിക മുന്നേറ്റത്തിന് അടിത്തറ പാകിയ വ്യക്തിയാണെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് സ്വാഗതം പറഞ്ഞു. കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായിരുന്നു.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ് പി.എം റിപ്പോർട്ട് അവതരിപ്പിച്ചു.
ഉഷ ജ്യോതിദാസ്, എൻ.സി. പ്രസാദ്, ഉഷ കുമാരി, എൽസി ജോർജ്, കെ.കെ. തോമസ്, ജിനിഷ് ഒ., എൻ.ഒ. ദേവസ്യ എന്നിവർ ആശംസകൾ അറിയിച്ചു



