
പേരാമ്പ്ര: ചെമ്പ്ര മുക്കള്ളിൽ ചെമ്പ്ര പുഴയിൽ സ്ത്രീയുടെ ജഢം. പുഴയുടെ നടുഭാഗത്തായാണു മൃതദേഹം വെള്ളത്തിൽ കിടക്കുന്ന നിലയിൽ ഇന്നു ഉച്ചക്ക് പന്ത്രണ്ടോടെ കണ്ടെത്തിയത്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട കൂത്താളി ചക്കിട്ടപാറ പഞ്ചായത്തു ഭാഗങ്ങൾ ഉൾപ്പെടുന്ന പുഴ ഭാഗത്താണു സംഭവം. പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.