
തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവ.കോളേജുകളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള സ്പോര്‍ട്സ് ക്വാട്ട പ്രവേശനം യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ നടത്താവൂവെന്നും അതതു കോളേജുകളിലെ പ്രിന്‍സിപ്പാളിനും കായിക വിഭാഗത്തിനും മാത്രമാണ് അഡ്മിഷന് നടത്താനുള്ള അധികാരമുള്ളൂവെന്നും സര്‍വകലാശാല കായിക വിഭാഗം ഡയരക്ടര്‍ ഡോ.സക്കീര്‍ ഹുസ്സൈന്‍ വി.പി അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്