
കോഴിക്കോട് : കോഴിക്കോട് സെൻ്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സെബാസ്റ്റ്യൻ ജോണിന് കൊമേഴ്സിൽ ഡോക്ടറേറ്റ്. ഇൻഡോറിലെ ഡോ. എ.പി.ജെ അബ്ദുൾ കലാം യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഇദ്ദേഹത്തിന് പി എച്ച് ഡി ലഭിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശിയാണ്. കോൺഗ്രസ് അനുകൂല സംഘടനായ കേരള എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ നിഷ ജോൺ ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക. മക്കൾ – റിയ തെരേസ് സെബാസ്റ്റ്യൻ,
റിച്ചാർഡ് ജോൺ സെബാസ്റ്റ്യൻ.




