
കോഴിക്കോട് :
പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ, യുഎവി എന്നിവ പറത്തുന്നതും പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഒരാഴ്ചത്തേക്ക് നിരോധിച്ചു കൊണ്ട് ജില്ല കളക്ടർ ഉത്തരവായി. ജില്ലയിൽ പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വിൽപന, വാങ്ങൽ, ഉപയോഗം എന്നിവയും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിർദേശം കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.