
ഇസ്രയേല്‍: 2021 ലെ വിശ്വസുന്ദരി പട്ടം ചാര്‍ത്തി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ഹര്‍നാസ് സന്ധു എന്ന 21 വയസ്സുകാരി വിശ്വസുന്ദരി പട്ടം അണിഞ്ഞത്. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം വീണ്ടും ഇന്ത്യയെ തേടിയെത്തുന്നത്. മിസ് യൂണിവേഴ്സ് മത്സരത്തില്‍ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹര്‍നാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആന്‍ഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്. 1994 ല്‍ സുസ്മിത സെനും 2000ല്‍ ലാറ ദത്തയും മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയിരുന്നു.
ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, ”ഇക്കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?” എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.
ഇതിന് ഹര്‍നാസ് നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ”അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്ക്കുന്നു”
കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പറഞ്ഞതിങ്ങനെ:
ഈ മറുപടികളാണ് ഹര്‍നാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തതെന്ന് പിന്നീട് പാനലിസ്റ്റുകള്‍ നിരീക്ഷിച്ചു.
2017-ല്‍ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സരങ്ങളില്‍ സജ്ജീവസാന്നിധ്യമാകുന്നത്. ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 അടക്കം നിരവധി മത്സരങ്ങളില്‍ കിരീടം ചൂടിയ ഹര്‍നാസ് നിരവധി പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിലവില്‍ പബ്ലിക് അഡിമിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ് ഹര്‍നാസ്.