അബുദാബി: പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തോടെ യു.എ.യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സാധാരണ ഒട്ടത്തിനായി നിരത്തിലിറങ്ങി. ആളുകളെ കയറ്റിയുള്ള യാത്ര ആരംഭിച്ചതിനാല്‍ ആവശ്യക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. യാസ് ഐലന്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വീസുകളാണ് ഇപ്പോള്‍ സാധാരണ ഓട്ടത്തിനായി ഇറങ്ങിയത്. സൗകര്യം ലഭിക്കാന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ‘ടി.എക്സ്.എ.ഐ’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 24 മണിക്കൂറും സേവനങ്ങള്‍ ബുക്കുചെയ്യാം. യാസ് ഐലന്ടിലെ നാലിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സേവനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ അബുദാബിയുടെ വിവിധ ഭാഗങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് 10 ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ സര്‍വീസ് നടത്തും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാണ് ഇപ്പോള്‍ യാസില്‍ സര്‍വീസ് നടത്തുന്ന ടാക്സികളെല്ലാം, അതുകൊണ്ട് തന്നെ ഇവ കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് വളരെ കുറവാണെന്ന് പ്രവര്‍ത്തന ചുമതലയുള്ള ബയാനതിന്റെ സി.ഇ.ഒ. ഹസന് അല്‍ ഹൊസാനി പറഞ്ഞു. ആപ്പില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അബുദാബിയിലുള്ളവര്‍ക്ക് ടാക്സി സേവനങ്ങള്‍ ബുക്കുചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി
Related Articles
September 23, 2024
93
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍
Check Also
Close-
പ്രവാസികളുടെ യാത്രാവിലക്ക് പരിഹരിക്കണം
July 19, 2021