
കോഴിക്കോട്: ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ 2025ലെ മോസ്റ്റ് ട്രേഡഡ് അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡിന്. ദില്ലിയിലെ പ്രഗതി മൈതാനിയില്‍ നടന്ന ട്രേഡ് ഫെയറില്‍ (IITF 2025) കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഒരുമിച്ച് അവതരിപ്പിച്ച കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റാളിനാണ് അവാര്‍ഡ് ലഭിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര ഉപഭോക്തൃ ഉത് ്പ്പന്ന പ്രദര്‍ശനമാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍.കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നങ്ങളോടുള്ള രാജ്യവ്യാപക വിശ്വാസവും അംഗീകാരവും ഉറപ്പിക്കുന്നതാണ് ഈ അവാര്‍ഡ്.സന്ദര്‍ശകരില്‍ നിന്നുള്ള മികച്ച പ്രതികരണം, ഉയര്‍ന്ന വില്‍പ്പന, ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തിയും നിലവാരവും ദേശീയ തലത്തില്‍ തെളിയിക്കുന്ന മഹത്തായ നേട്ടമാണ് ഈ അവാര്‍ഡെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ആര്.ശിവകുമാര്‍ വ്യക്തമാക്കി. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമത്തിനും സഹകരണ വകുപ്പിന്റെ പിന്തുണയ്ക്കുമുള്ള അംഗീകാരമായി അവാര്‍ഡ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
more news:ലോക എയ്ഡ്സ് ദിനം ആചരിച്ചു
ഉപഭോക്തൃമേഖലയിലെ അപ്പക്സ് സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡിനെയാണ് സര്‍ക്കാര്‍ ഇത്തവണ പ്രദര്‍ശനത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. സ്വന്തമായി ഉല്പനങ്ങള് വിപണിയിലിറക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ എല്ലാ ഉല്പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്ത്വത്തില്‍ ശേഖരിച്ച് ഡല്‍ഹിയിലെ പ്രദര്ശനത്തിലെത്തിച്ചു. റെയ്ഡ്കോ, ദിനേശ്, കണ്‍സ്യൂമര്‍ഫെഡ്, എന്‍എംഡിസി വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയുടെ ഉല്പനങ്ങള്ക്ക് മികച്ച പ്രതികരണമായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കിയ സ്റ്റാളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.വിദേശ വ്യാപാര പ്രതിനിധികള്‍, ബിസിനസ്സ് കണ്‍സള്‍ട്ടന്റുകള്‍, സംസ്ഥാന മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവരാണ് വ്യാപാരമേളയിലെ പ്രധാന സന്ദര്‍ശകര്‍.അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനുള്ള അവസരം ഇവിടെ ലഭ്യമായിരുന്നു.




