
കോഴിക്കോട് :
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെട്ട മുഴുവൻ തൊഴിൽ ദിനങ്ങളും കർഷകർക്ക് ഗുണകരമാവുന്ന രീതിയിൽ ക്രമീകരിക്കണമെന്നും കാർഷിക മേഖലയിൽ മാത്രമായി വിന്യസിക്കണമെന്നും കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗം ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖല പാടെ തകർന്നിരിക്കുകയും കർഷകർ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ കാർഷിക പ്രവർത്തികൾ കൂലി കൊടുത്ത് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്കൊണ്ട് കൃഷി പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താൻ സർക്കാർ തയ്യാറാ കണമെന്നും ആവശ്യപ്പെട്ടു
പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു
പി സി ഹബീബ് തമ്പി
മാത്യു ദേവഗിരി, ജോസ് കാരിവേലി, ജോസഫ് ഇലഞ്ഞിക്കൽ, രാജശേഖരൻ, സി എം സദാശിവൻ, ടിപി നാരായണൻ, പി റ്റി സന്തോഷ് കുമാർ, ആർ പി രവീന്ദ്രൻ, ഇസ്മായിലൂട്ടി, രാജൻ ബാബു, അസ്ലം കടമേരി,പ്രവീൺ ശിവപുരി, സണ്ണി കുഴമ്പാല, രാധാകൃഷ്ണൻ കൊനിയഞ്ചേരി, പട്ടയാട്ട് അബ്ദുള്ള, ബാബു ജോൺ, മനോജ് വാഴപ്പറമ്പിൽ, ശരീഫ് വെളിമണ്ണ, വിഎം അഹമ്മദ്, സുജിത്ത് കറ്റോട്, സുനിൽ പ്രകാശ്, എം അനിൽകുമാർ എന്നിവർ സംസാരിച്ചു