കോഴിക്കോട്: രൂപീകൃതമായതിന്റെ 40-ാം വാര്‍ഷികം ഡി.വൈ.എഫ്.യുടെ വിവിധ ഘടകങ്ങള്‍ സമുചിതമായി ആചരിച്ചു. 1980 നവംബര്‍ 3-ാം തിയ്യതിയിലാണ് പഞ്ചാബിലെ ലുധിയാനയിലാണ് ഡി.വൈ.എഫ്.ഐ രൂപീകൃതമാകുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണം, രക്തദാനം, ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ന് നേതൃത്വം നല്‍കിയത്. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി ഓഫീസായ യൂത്ത് സെന്ററില്‍ അഖിലേന്ത്യാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷ്, സംസ്ഥാന ജോ.സെക്രട്ടറി പി.നിഖില്‍, സംസ്ഥാന കമ്മറ്റി മെമ്പര്‍ പി.ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ:എല്‍.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതവും , ജില്ലാ ട്രഷറര്‍ പി.സി.ഷൈജു നന്ദിയും രേഖപ്പെടുത്തി.
Related Articles
Check Also
Close-
വാഹന മോഷണം: പ്രതി പോലീസ് പിടിയിൽ
June 17, 2023