
കോഴിക്കോട് :
പാറോപ്പടി സെൻ്റ്ആൻ്റണീസ് ഫൊറോന ദേവാലയത്തിൽ കടലുണ്ടി
ഏൽ റൂഹ ധ്യാനകേന്ദ്രത്തിൻ്റെ ഇടവക ധ്യാനം സംഘടിപ്പിക്കുന്നു. മാർച്ച് 27 വ്യാഴാഴ്ച്ച ആരംഭിക്കുന്ന നാല് ദിവസത്തെ ധ്യാനം ഞായറാഴ്ച്ച സമാപിക്കും.
എല്ലാ ദിവസവും
വൈകീട്ട് 4:30 മുതൽ 9:30 വരെയാണ്
ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും.
എല്ലാ ദിവസവും രാവിലെ 9:00 മുതൽ
വൈകുന്നേരം 4:00 വരെ കൗൺസിലിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഏൽ റൂഹ ധ്യാനകേന്ദ്രം ഡയരക്ടർ
ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് നാല് മുതൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടാകും.