KERALAlocaltop news

വോട്ടെണ്ണൽ നടപടിക്രമങ്ങൾ ഇങ്ങനെ

കോഴിക്കോട്:.    വോട്ടെണ്ണൽ നടപടിക്രമങ്ങൾ ഇങ്ങനെ

രാവിലെ അഞ്ചുമണിക്ക് റാൻഡമൈസേഷൻ പൂർത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും. വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ആറിന് കൗണ്ടിംഗ് സെന്ററിൽ എത്തും. ഉദ്യോഗസ്ഥരുടെ ഹാജർനില ഉറപ്പാക്കി ഓരോ ജോലിക്കുമായി റാൻെൈഡമെസേഷൻ നടത്തും. എട്ടു മണിക്ക് ടേബിളുകളിൽ എത്തിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറക്കും. 500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക.

പോസ്റ്റൽ വോട്ട് എണ്ണിയതിനുശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കും. കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമും വോട്ടെണ്ണൽ ടേബിളിൽ എത്തിക്കും. ഇവ സീൽ ചെയ്തതു തന്നെയാണെന്ന് കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പു വരുത്തും.

കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പു വരുത്തും. ഇതിനു ശേഷമാണ് ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കുക.
ഇത് സൂപ്പർവൈസർമാർ ഫോമിന്റെ രണ്ടാം പാർട്ടിൽ എഴുതിച്ചേർക്കും. മൈക്രോ ഒബ്സർവർമാരുടെയും കൗണ്ടിംഗ് ഏജന്റിന്റെയും സാന്നിധ്യം ഉണ്ടാകും. ഫോമിൽ കൗണ്ടിംഗ് ഏജൻറുമാർ സാക്ഷിയായി ഒപ്പു ചേർക്കും. ഇതിന്റെ കോപ്പി വരണാധികാരിക്ക് കൈമാറും.

ഒരു റൗണ്ട് പൂർത്തിയാകുമ്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കൺട്രോൾ യൂണിറ്റും പരിശോധിച്ചു കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുന്നത്. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close