
കോഴിക്കോട്: മനുഷ്യവംശത്തെ എക്കാലത്തും ഏകോപിപ്പിച്ച സർഗധാര സംഗീതമാണെന്നു കവി ആലങ്കോട് ലീലാക്യ ഷ്ണൻ. ജാതിപ്പാട്ടുകളിൽ നിന്ന് മനുഷ്യപ്പാട്ടുകളിലേക്ക് ചലച്ചിത്ര ഗാനശാഖയെ നയിച്ചത് വയലാർ,പി.ഭാസ്കരൻ, ഒഎൻവി കൂട്ടുകെട്ടാണ്. അദ്ദേഹം കൂട്ടി ചേർത്തു. കാലിക്കറ്റ് ബുക്ക് ക്ലബ് സംഘടിപ്പിച്ച ‘സ്വരരാഗം: മലയാള സിനിമാഗാനം പിന്നിട്ട വഴികൾ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിൽസൺ സാ മുവൽ അധ്യക്ഷത വഹിച്ചു. ബാങ്ക്മെൻസ് ഫിലിം ക്ലബ് മുൻ പ്രസിഡന്റ് കെ.ജെ.തോമസ്, ഫൊട്ടോഗ്രഫർ ആർ.വി.സതി, മലബാർ ക്രിസ്ത്യൻ കോളേജ് മ്യൂസിക് ബാൻ്റ് ഹാർമോണിക്സ് എന്നിവരെ ആദരിച്ചു. ഇവർക്കുള്ള ഉപഹാരം ആലങ്കോട് ലീലാ കൃഷ്ണൻ നൽകി. കെ.ജെ.തോമസിനെ എം.എ.ജോൺസണും ആർ.വി.സതിയെ ഷീല ടോമിയും പൊന്നാടയണിയിച്ചു. കാലിക്കറ്റ് ബുക്ക് ക്ലബ് സെക്രട്ടറി ഡോ. എൻ.എം.സണ്ണി, എ.കെ.രമേശ്, ഐസക് ഈപ്പൻ,കെ.ജി.രഘു നാഥ്, അഷറഫ് കുരുവട്ടൂർ, പ്രൊഫ.പി.ശ്രീമാനുണ്ണി, ഹരീന്ദ്രനാഥ്. എ.സ്, ഹരിദാസൻ നമ്പ്യാർ, മോഹനൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.മ്യൂസിക് ബാൻ്റ് ഹാർമോണിക്സ് സംഗീത പരിപാടി അവതരിപ്പിച്ചു.




