വൈത്തിരി :വൈത്തിരി മേഖലയിലെ ആന ശല്യവും മൈലമ്പാടി പ്രദേശത്തെ കടുവാ ഭീക്ഷണിയും എത്രയും പെട്ടന്ന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കല്പറ്റ DFO യു മായി എൻ സി പി നേതാക്കൾ സംസാരിച്ചു. വൈത്തിരിയിൽ ആന നശിപ്പിച്ച ഓട്ടോറിക്ഷ നന്നാക്കികൊടുക്കുമെന്നും ജോലിക്കാരെ നിയോഗിച്ചു ആനയെ തുരത്താനുള്ള നടപടികൾ എടുക്കുമെന്നും ഡി എഫ് ഒ അറിയിച്ചു. മീനങ്ങാടി മൈലംബാടി മേഖലയിലെ കടുവ ഭീക്ഷണിക്ക് കൂടുതൽ കരുതൽ നടപടി എടുക്കുമെന്നും അറിയിച്ചു. സി എം ശിവരാമൻ, കെ ബി പ്രേമാനന്ദൻ, എ പി ഷാബു, നാസർ വൈത്തിരി എന്നിവർ സംസാരിച്ചു.
Related Articles
Check Also
Close-
കേരള റീട്ടെയിൽ ഫുട്ട് വെയർ അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു
November 6, 2020