Politics
‘വൈബുന്നേരം 2025’ വര്‍ണാഭമായി; പ്രമുഖ പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്തിനും ഡോ. കെ.പി ഹുസൈനും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ആദരം

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് കുടുംബമേള ‘വൈബുന്നേരം 2025’ വർണാഭമായി. മലബാർ ക്രിസ്ത്യൻ കോളേജ് ക്യാംപസിൽ നടന്ന കുടുംബമേള മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം ചടങ്ങിൽ ഉയർത്തിക്കാട്ടി.
ജീവകാരുണ്യ മേഖലയിലെ മികച്ച സേവനത്തിന് പ്രമുഖ പ്രവാസി വ്യവസായി ശ്രീകുമാർ കോർമത്ത് , ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. നറുക്കെടുപ്പുകളുടെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. നടൻ ആസിഫ് അലി, പത്മശ്രീ ഐ.എം വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി.
വിരമിച്ചവരെ ആദരിക്കൽ ചടങ്ങ് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ആംപ്യൂട്ടി ഫുട്ബോൾ ദേശീയ ക്യാപ്റ്റൻ എസ് ആർ. വൈശാഖ്, സംവിധായകൻ ജോഫിൻ ടി. ചാക്കോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത്, സംഘാടക സമിതി ജനറൽ കൺവീനർ പി.എസ് രാകേഷ്, പ്രൈഡ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റി സി.ഇ.ഒ ശൈലേഷ് സി. നായർ, ലുലു മാൾ റീജ്യണൽ ഡയറക്ടർ മുഹമ്മദ് ശരീഫ് മാട്ടിൽ, ബി.എൽ. എം ഡയറക്ടർ വി.കെ. സിബി, കമാൽ വരദൂർ, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്, എ. ബിജുനാഥ്, കെ.എസ് രേഷ്മ, സയ്യിദ് അലി ശിഹാബ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ഫിറോസ് ഖാൻ, രജി ആർ. നായർ, മനു കൂര്യൻ, എം.കെ സുഹൈല, പി. വിപുൽനാഥ് സംസാരിച്ചു. പിന്നണി ഗായകൻ കെ.കെ നിഷാദ് നയിച്ച സംഗീത നിശയും വിവിധ കലാപരിപാടികളും അരങ്ങേറി.