കോഴിക്കോട് : വനവല്കരണത്തിൻ്റെ ഭാഗമായി യൂക്കാലിപ്റ്റസ് മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനം പുനപരിശോധിക്കണമെന്ന് കിസാൻജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺകുളത്തിങ്കൽ ആവശ്യപ്പെട്ടു .നിലവിൽ വനത്തിലെ സമാനതകളില്ലാത്ത പാരിസ്ഥിതി പ്രശ്നങ്ങൾ കാരണം ആന മുതൽ വന്യജീവികൾ നാട്ടിലേക്ക് വന്ന് മനുഷ്യനെ കൊല്ലുന്നതുൾപ്പെടെ കാർഷിക മേഖലയിൽ വലിയ ഭീകരാവസ്ഥ സൃഷ്ടിക്കുമ്പോൾ ജലം ഇല്ലാതാക്കുന്ന യൂക്കാലി മരങ്ങൾ നട്ട് പിടിപ്പിച്ചാൽ നാടിന് ആപത്ത് ആണ്ന്ന് അദ്ദേഹം പറഞ്ഞു,യൂക്കാലി മരങ്ങൾക്ക് പകരം വന്യമൃഗങ്ങൾക്ക് ഭക്ഷ്ണംമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തില്‍ ഉള്ള കായ്ഫലങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള മരങ്ങൾ നടുപിടിപ്പിക്കുകയും നാടിനെ വന്യമൃഗശല്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികളാണ് വനം വകുപ്പ് സ്വീകരിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു..
Related Articles
Check Also
Close-
സിനിമ വഴി വീട് ; വയനാടിന്റെ വാനമ്പാടി കാത്തിരിക്കുന്നു
November 11, 2020