KERALATechnology

ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജെന്‍ എ ഐ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജെന്‍ എ ഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ ഇന്ന് തുടക്കം. കൊച്ചി ബോള്‍ഗാട്ടി ലുലു ഗ്രാന്റ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഐബിഎമ്മുമായി ചേര്‍ന്നാണ് എ ഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിലുണ്ടാകുന്ന സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ കോണ്‍ക്ലേവാണ് നടക്കാന്‍ പോകുന്നത്. എഐ കേരളത്തിലും രാജ്യത്തും വ്യവസായങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ സമ്മേളനം മാറുമെന്നത് ഉറപ്പാണ്.

പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതുണ്ടാക്കുന്ന സ്വാധീനവും രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് അധ്യക്ഷത വഹിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വി വേണു, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലി തുടങ്ങിയവരും ഈ ചടങ്ങില്‍ പങ്കെടുക്കും.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

വ്യത്യസ്ത കീടങ്ങളെ അകറ്റാന്‍ നിങ്ങളെന്തിന് വ്യത്യസ്ത ഉത്പന്നങ്ങള്‍
കൂടുതല്‍ അറിയുക രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് പ്രധാന അജണ്ട. രണ്ടു ദിവസങ്ങളിലായി 17 സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ജനറേറ്റീവ് എഐ ലോകത്തിന് മുന്നില്‍ വലിയ വളര്‍ച്ച കൈവരിക്കുന്ന ഘട്ടത്തില്‍ കേരളം ഈ മേഖലയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ജെന്‍ എ ഐ ഹബ്ബായി മാറുന്നതിന് മുതല്‍ക്കൂട്ടാകും. കേരളത്തെ നിര്‍മ്മിത ബുദ്ധി വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഇതിനോടകം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കടന്നുവരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close