കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റോട്ടറി കാലിക്കറ്റ് സണ്‍റൈസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ക്കുള്ള ഫേസ് ഷീല്‍ഡ്, മാസ്‌ക് എന്നിവ ക്ലബ്ബ് പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ഹസീബ് കോഴിക്കോട് പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജിന് കൈമാറി. ചടങ്ങില്‍ നിയുക്ത പ്രസിഡന്റ് എന്‍ജിനീയര്‍ അനന്ദമണി, സെക്രട്ടറി അഡ്വ. എം.ഷാനവാസ് എന്നിവര്‍ സംബന്ധിച്ചു.