KERALAlocaltop news

റിഫ്ലക്ഷൻസ്” – ഭിന്നശേഷി കലാകാരന്മാരുടെ ചിത്രപ്രദർശനം സമാപിച്ചു

 

കോഴിക്കോട്: ഭിന്നശേഷി കലാകാരന്മാരുടെ സർഗലോകം ദൃശ്യാനുഭവമാക്കിയ “റിഫ്ലക്ഷൻസ്” ചിത്രപ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സമാപിച്ചു.

സമാപനച്ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൺ ഷുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ എന്നിവർ എട്ട് ഭിന്നശേഷി ചിത്രകാരന്മാരെ ആദരിച്ച് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.വാർഡ് കൗൺസിലർ അഡ്വ. സാറ ജാഫർ, കമാൽ വരദൂർ, പാളയം  ഇമാം ഹുസൈൻ മടവൂർ, സാഹിത്യക്കാരി ഡോ. ഖദീജ മുംതാസ്,എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

സ്വാഗതസംഘം ചെയർമാൻ കെ.പി.യു. അലി, റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനറൽ കൺവീനർ സന്നാഫ് പാലക്കണ്ടി സ്വാഗതവും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ നന്ദിയും പറഞ്ഞു
ട്രഷറർ സി.ടി. സക്കീർ ഹുസൈൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. നാസർ യൂ.കെ, എം.ഇ.എസ് മുൻ സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, ടി.സി വൺ ബിൽഡേഴ്സ് ചെയർമാൻ ടി.സി. അഹമ്മദ്, ബീച്ച് കൂട്ടായ്മ പ്രതിനിധി എൻ.സി. അബ്ദുല്ലക്കോയ, പാലക്കണ്ടി കെൻസ ബാബു, മുജീബ്, വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ മജീദ്, സെക്രട്ടറി ടി.എം. താലിസ്, പ്രതീക്ഷാഭവൻ ചെയർമാൻ ടി.എം. അബ്ദുൽ ഹക്കീം,പി. എ. അബ്ദുറഹിമാൻ, അഡ്വാ നസീർ എന്നിവർ സംസാരിച്ചു.

ഹെൽത്ത് കെയർ ഫൗണ്ടേഷൻ (HCF) നേതൃത്വത്തിൽ കാരുണ്യതീരം വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഒരുക്കിയ പ്രദർശനം വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ചിത്രങ്ങൾ ആസ്വദിക്കാനും കലാകാരന്മാരെ നേരിൽ അനുമോദിക്കാനും സിനിമ, കല, സാംസ്കാരിക, സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖർ ഗാലറിയിലെത്തി.

എട്ട് ഭിന്നശേഷി കലാകാരന്മാർ വരച്ച 80 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെട്ടത്. രാമു, രാജ് കുമാർ, ഫാർലു, ഹസീന, മഞ്ജുഷ, നഫ്ല, ഫാത്തിമ ജിൻസിയ, അമീർ അലി എന്നിവരാണ് കലാസൃഷ്ടികൾ ഒരുക്കിയത്. ജീവിതവും സ്വപ്നങ്ങളും കലയുടെ ഭാഷയിലൂടെ സമൂഹത്തോട് പറയുന്ന ഈ പ്രദർശനം, ഭിന്നശേഷി കലാകാരന്മാരുടെ ആത്മവിശ്വാസത്തിനും കലാ ഉൾക്കൊള്ളലിന്റെ സന്ദേശപ്രചരണത്തിനും വലിയ വേദിയായി മാറിയതായി സംഘാടകർ വ്യക്തമാക്കി. താൽപര്യമുള്ളവർക്ക് ചിത്രങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

ഡിസംബർ 29ന് ആരംഭിച്ച പ്രദർശനം ഡിസംബർ 31ന് വൈകുന്നേരം 7 മണിയോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് സന്ദർശകരാണ് ഗാലറിയിലെത്തിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close