
കൂമ്പാറ : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഉദയഗിരിയിലും പരിസര പ്രദേശങളിലും വന്യമൃഗ സാന്നിധ്യം രാത്രികാലങ്ങളിൽ ഉള്ളതായി പരിസരവാസികൾ പറയുന്നു. പുലി കുഞ്ഞുങ്ങൾ എന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായും കടുവയുടേത് എന്ന് സംശയിക്കുന്ന ശബ്ദം രാത്രികാലങ്ങളിൽ കേൾക്കാമെന്നും പറയപ്പെടുന്നു , പുലി കുഞ്ഞുങ്ങളെ കണ്ട കൃഷിസ്ഥലവും ഭീതിയിലായ പരിസരവാസികളെയും ആർജെ ഡി നേതാക്കൾ സന്ദർശിച്ചു കൂമ്പാറ പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികൾ ഫോറസ്റ്അധികാരികൾ അടിയന്തിരമായി നടപ്പിൽ വരുത്തണമെന്ന് ആർജെ ഡിപഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജിമ്മി ജോസ് പൈമ്പിള്ളിയുടെ അധ്യക്ഷതയിൽ കൂമ്പാറയിൽചേർന്ന നേതൃയോഗത്തിൽജില്ല സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, കിസാൻ ജനത ജനറൽ സെക്രട്ടറി ജോൺസൺകുളത്തിങ്കൽ, ഭാരവാഹികളായ ജോളി പൈകാട്ടിൽ സന്തോഷ് കിഴക്കേക്കര വിത്സൻ പാലയ്കത്തടത്തിൽ തുടങ്ങയവർ പങ്കെടുത്തു..