കോഴിക്കോട്: കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഭാരത് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു.മോദി സർക്കാർ ഭരണത്തിൽ കയറിയ ശേഷം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കർഷകരുടെ സമരമെന്നും വിട്ടുവീഴ്ച ചെയ്താൽ ഉദാരവൽക്കരണ നയത്തിൻ്റെ വക്താവ് എന്ന പ്രതിഛായ നഷ്ടപ്പെടുമെന്ന നിലപാടിൽ പ്രധാനമന്ത്രി ഉറച്ചു നിന്നാൽ ഇനിയും സമരങ്ങൾ നടത്തേണ്ടി വരുമെന്നും അദ്ധേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകൾ ഒഴിവാക്കിയാണ് പ്രതിഷേധ പ്രകടങ്ങൾ സംഘടിപ്പിച്ചത്. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻ്റ് കെ.രാജീവ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി ഡോ.എം.പി പത്മനാഭൻ ,എ.ഐ.ടി.യു.സി ജില്ല പ്രസിഡൻ്റ് ഇ.സി സതീശൻ, സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ സന്തോഷ്, അഡ്വ.സൂര്യനാരായണൻ, അഡ്വ.എം.രാജൻ എന്നിവർ സംസാരിച്ചു
Related Articles
Check Also
Close-
സ്മാർട്ട്ഫോൺ ബാങ്ക് ഉദ്ഘാടനവും ഫോൺ വിതരണവും നടത്തി
June 25, 2021