
കൂടരഞ്ഞി -കുളിരാമുട്ടി റോഡിൽ യാത്ര ദുഷ്കരമാവുന്നു. മലയോര മേഖല കാത്തിരുന്നു കിട്ടിയ റബറൈസ്ഡ് റോഡ് പണി വാട്ടർ അതോറിറ്റിയുടെ സർജിക്കൽ സ്ട്രൈക്കിൽ തട്ടി പാതി വഴിയിൽ മുടങ്ങി. മാർച്ച് 31 ന് തീരേണ്ട റോഡ് പണി ആണ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ഇടൽ മൂലം നിലച്ചത്. ചെറിയ കുഴികൾ മാത്രം ഉണ്ടായിരുന്ന റോഡ് ഇപ്പോ വെട്ടിപൊളിച്ചതോടെ പൊടി മൂലം യാത്രചെയ്യാൻ പോലും പറ്റാത്ത അവസ്ഥ ആണ്. റോഡിന്റെ വശങ്ങളിൽ ഉള്ള വീട്ടുകാരുടെയും അവസ്ഥ പരിതാപകരമാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും ഒട്ടനവധി വിനോദസഞ്ചാരികളും ആശ്രയിക്കുന്ന റോഡിന് ആണ് ഈ ഗതികേട്. വീതി കുറഞ്ഞ പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ നിർബാധം ചീറിപ്പായുന്ന കൂറ്റൻ ടോറസ് ലോറികൾ ഉയർത്തുന്ന പൊടിപടലങ്ങളിൽ ഇരു ചക്രവാഹന യാത്രക്കാർക്ക് ഭീഷണി ആണ്. മഴകാലത്തിനു മുൻപ് തീരേണ്ട പണി ആണ് രണ്ട് വകുപ്പുകളുടെ മെല്ലപ്പോക്ക് കാരണം നിന്നുപോയത്. ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയമായ റോഡ് പണി അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എൽ ജെഡി പഞ്ചായത്ത് കമ്മറ്റി തിരുവമ്പാടി പൊതുമരാമത്തു ഓഫിസിന് മുമ്പിൽ , ഈ വിഷയത്തിൽ നേരത്തെ കരിങ്കുറ്റിയിൽ ധർണ്ണ നടത്തിയിരുന്നു. യോഗത്തിൽ കമ്മറ്റിയുടെ പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എം.തോമാസ് മാസ്റർ , വി. വി. ജോൺ മാസ്റ്റർ, ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലി, അബ്ദുറഹിമാൻ മാസ്റ്റർ, ജോർജ് മംഗര സജി പെണ്ണാ പറമ്പിൽ , േജാർജ് പ്ലാക്കാട്ട്, എം.ടി സൈമൺ മാസ്റർ , ജോയി ആലുങ്ക, ബിജു മുണ്ടയ്ക്ൽ, എം.ഡി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.