
അടിവാരം : വയനാട് ചുരം ആറാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രാവലർ വാനിന് തീപിടിച്ചു. ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അൽപ സമയം മുമ്പാണ് തീപിടുത്തം ഉണ്ടായത്. ട്രാവലർ പൂർണമായും കത്തി നശിച്ചു. അപകട കാരണം അറിവായിട്ടില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങി രക്ഷപെട്ടു. താമരശേരി പോലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.