
കോഴിക്കോട്: ഗാർഹിക- കാർഷിക ഉപഭോക്താക്കളുടെ അടക്കം വൈദ്യുതി നിരക്ക് വർധിക്കാൻ ഇടയാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ 2025 പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് കൺസ്യൂമേർസ് (ഫീക്ക്) 13-ാം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ വച്ചുചേർന്ന വാർഷിക ജനറൽബോഡി യോഗം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഇ. മനോജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ. കെ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കൺവീനർ ബോസ് ജേക്കബ് അഴകത്ത് റിപ്പോർട്ടും ട്രഷറർ കെ കൃഷ്ണൻകുട്ടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ലൗലി ഷണ്മുഖൻ സ്വാഗതവും വി പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ അശോകൻ (ചെയർമാൻ), ബോസ് ജേക്കബ് (കൺവീനർ), കെ കൃഷ്ണൻകുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു




