crimeKERALAlocaltop news

മോഷണ ശ്രമത്തിനിടെ വീട്ടിൽനിന്നും ഇറങ്ങിയോടിയ പ്രതി പിടിയിൽ

* തെളിഞ്ഞത് നിരവധി മോഷണങ്ങൾ.**

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കോടി കുറ്റിയിൽ തങ്കം എന്ന യുവതിയുടെ വീട്ടിൽ ഇന്നലെ രാത്രി മോഷണശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഇറങ്ങിയോടിയ പ്രതി കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി തേവർകണ്ടി വീട്ടില്‍ അഖിൽ (32 ) (ഇപ്പോൾ കക്കോടി ചെറുകുളം ശശീന്ദ്രബാങ്കിനു സമീപം ഒറ്റത്തെങ്ങ് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ) നെ മെഡിക്കൽ കോളേജ് ACP ഉമേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും, കോഴിക്കോട് സിറ്റി  ക്രൈം സ്ക്വോഡും ചേർന്ന് പിടികൂടി.
കോഴിക്കോട് പറമ്പിൽ ബസാറിലെ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം നിരവധി മോഷണങ്ങൾ നടത്തിയ പ്രതിയാണ് പിടിക്കപ്പെട്ടത്. ഇതോടെ കക്കോടി കേന്ദ്രീകരിച്ച് നടന്ന ചെറുതും വലുതുമായ പതിനഞ്ചോളം മോഷണക്കേസുകൾക്ക് തുമ്പുണ്ടായി. ചേവായൂർ, എലത്തൂർ, കാക്കൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ. മോഷണ വസ്തുക്കൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇയാളെ മോഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും, ഓണം അവധി ദിവസങ്ങളിൽ വീട് പൂട്ടി ആളുകൾ പോകാൻ സാധ്യതയുണെന്ന് മനസ്സിലാക്കി യൂട്യൂബിൽ നിന്നും മോഷണരീതികൾ മനസ്സിലാക്കിയാണ് മോഷ്ടിക്കാനിറങ്ങിയതെന്നും പോലീസ് പറഞ്ഞു.
ഒരു നാടിന്റെ ഉറക്കം കെടുത്തിയ കള്ളൻ ഒടുവിൽ പിടിയിൽ.
സിറ്റി ക്രൈം സ്ക്വാഡിന്റെയും ചേവായൂർ പൊലിസിന്റെയും നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പ്രതി അഖിൽ പിടിയിലായത്. ഈയിടെ പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നും 25 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ചതുമായി നടന്ന അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നു നടത്തിയ അന്വേഷണം ചെന്നെത്തിയത് അഖിലിന്റെ അറസ്റ്റിലാണ്.
ജാഗ്രതയോടെ ജനങ്ങൾ
അടുത്ത ദിവസങ്ങളിലായി നിരവധി മോഷണങ്ങൾ നടക്കുന്നതായും, മോഷ്ടാവ് സിൽവർ കളർ സ്കൂട്ടർ ഉപയോഗിച്ചാണ് മോഷ്ടിക്കാൻ വരുന്നതെന്നും ജാഗ്രതയോടെ നിലകൊള്ളണമെന്നും ചേവായൂർ പോലീസ് ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കക്കോടിയിലെ വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പൊലിസിനെ വിളിച്ചപ്പോൾ സ്വന്തം സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അഖിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതി എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽ നിന്നും സ്കൂട്ടർ മോഷണം നടത്തി മോഷ്ടിച്ച സ്കൂട്ടറുമായി രക്ഷപ്പെടുന്ന അഖിലിനെ പിന്നാലെ പിന്തുടർന്ന് പൊലിസ് പിടികൂടുകയായിരുന്നു.
ചേവരമ്പലത്ത് ഇന്നലെ നടന്ന മോഷണക്കേസിലെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇനി പൊലിസ് . അതേ സമയം വീട് പൂട്ടി പോകുന്നവർ തൊട്ടടുത്ത സ്റ്റേഷനുകളിൽ ഈ വിവരം അറിയിക്കണമെന്ന നിർദേശമാണ് പൊലിസ് മുന്നോട്ട് വെയ്ക്കുന്നത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വോഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ അസിസ്റ്റന്റെ് കമ്മീഷണറുടെ ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, മിജോ, ഏലീയാസ്, SCPO മാരായ പ്രസാദ്, വിജിനേഷ്, രാജേഷ്, ദീപക്, സന്ദീപ്, കോഴിക്കോട് സിറ്റി സൈബർ സെൽ സേനാംഗമായ സ്കൈലേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close