
കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ Be Fit Be Pro എന്ന ഫിറ്റ്നസ് സെന്ററിന്റെ ഉടമസ്ഥൻ പയ്യടി മീത്തൽ മുല്ലാനം പറമ്പിൽ സ്വദേശി ഗോഡ് വില്ലയിൽ ഗോഡ്സ്ൻ ജോമോൻ (25 വയസ്സ് )നെ നടക്കാവ് പോലീസ് പിടികൂടി.
സിവിൽ സ്റ്റേഷനു സമീപമുള്ള ചുള്ളിയോട് റോഡിൽ പ്രതി നടത്തി വരുന്ന Be Fit Be Pro എന്ന ഫിറ്റ്നസ് സെന്ററിൽ ജോലി ചെയ്തിരുന്ന തിരൂർ സ്വദേശിനിയായ യുവതിയെ മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടു കൂടി പ്രതി കയറി പിടിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ കോട്ടൂളിയിൽ വെച്ച് പ്രതിയെ നടക്കാവ് പോലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ SI ലീല ,ASI വിജേഷ് ,SCPOമാരായ ദിപിൻ, രജിത്ത്, ഷിഹാബുദ്ദീൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടാതെ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റിസെപ്ഷനിസ്റ്റ് ആയ മറ്റൊരു യുവതിയെ സ്ഥാപനത്തിലെ മറ്റു സ്റ്റാഫുകൾക്ക് മുന്നിൽ വെച്ച് അശ്ലീല ഭാഷയിൽ തെറി വിളിച്ചതിനും , ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനുമായി നടക്കാവ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .