
കോഴിക്കോട് : മാനാഞ്ചിറ പട്ടാള പള്ളിയോടു ചേർന്ന ഫുട്പാത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ നീക്കം ചെയ്യിച്ച അനധികൃത തട്ടുകട തിരികെ അതേ സ്ഥലത്ത് സ്ഥാപിക്കാൻ നടപടിയെടുത്ത എം.എ. നിസാർ കമ്മറ്റി വെറും കടലാസു പുലിയെന്ന് നിയമവൃത്തങ്ങൾ. മുംബെ തുടങ്ങി വൻ നഗരങ്ങളിൽ തെരുവ് കച്ചവടങ്ങൾക്ക് മാത്രമായി ചില മേഖലകൾ അതാത് നഗരസഭകൾ നീക്കിവച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന തെരുവുകച്ചവടക്കാർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ റിട്ട. ജഡ്ജിമാരെ അധ്യക്ഷരാക്കി വെൻഡിംഗ് കമ്മറ്റികൾ രൂപീകരിച്ചത്. ഇതേ രീതിയിൽ കേരളത്തിൽ രൂപീകരിച്ച കമ്മറ്റിയുടെ ചെയർമാന് നിയമാനുസൃതമല്ലാത്ത വിഷയങ്ങളിൽ ജുഡീഷ്യൽ കോടതികളുടേയോ, നഗരസഭകളുടേയോ, പോലീസിൻ്റെയോ മേൽ യാതൊരു അധികാരവുമില്ല എന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച നിയമവശങ്ങൾ:
.1 ) മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെതിരായ നിസാർ കമ്മിറ്റിയുടെ ഉത്തരവിന് അംഗീ കാരമുണ്ടോ?
= കമ്മിഷഠനതിരെ പരാതിയു ണ്ടെങ്കിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ അപ്പീൽ നൽകാനാവൂ കമ്മിഷൻ ഉത്തവിനെതിരെ പരാതി ഉണ്ടെങ്കിൽ ആ വഴിയാണ് സ്വീകരിക്കേണ്ടത്. നിസാർ കമ്മിറ്റി ഉത്തരറി നിലനിൽക്കില്ല.
2) ഉത്തരവിനെതിരെ അധികാരമില്ലെ ങ്കിൽ നിസാർ കമ്മിറ്റിക്ക് അധികാര പരിധികൾ എന്താണ് ?
= സെക്ഷൻ 27 അനുസരിച്ചുള്ള അധികാരങ്ങളേ നിസാർ കമ്മിറ്റിക്കുള്ളു. വെൻഡിങ് സോൺ നിലനിൽക്കുന്ന മേഖലയിൽ ഉത്തരവിറക്കാം. എന്നാൽ കോഴിക്കോട് വെൻഡിങ് സോണും നോൺ വെൻഡിങ് സോണും നിവിലില്ലാത്ത സാ ഹചര്യത്തിൽ ഉത്തരവിനു നിയമ സാധുത ഇല്ല. ഇക്കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടിയും ഹൈകോടതി വിധികൾ ഉദ്ധരിച്ചും എം.എ. നിസാറിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കയാണ്. നിസാർ കമ്മറ്റിയുടെ ഉത്തരവ് ഉടൻ റദ്ദ് ചെയ്ത് വിശദീകരണം പ്രസിദ്ധപ്പെടുത്താനും മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പോലീസിൻ്റെ മേൽ ഒരു അധികാരവുമില്ലാത്ത കമ്മറ്റി ചെ യർമാൻ റിട്ട. ജഡ്ജ് എം.എ. നിസാർ ട്രാഫിക് അസി. കമീഷണറുടെ ഒഴിപ്പിക്കൽ നടപടിക്കെതിരെ ഇഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചതും വിവാദമായിരിക്കയാണ്. മാനാഞ്ചിറ കവലയിലെ വിവാദ തട്ടുകൾ ഒഴിപ്പിക്കാൻ നഗരസഭയെ സഹായിക്കുന്നതിൽ നിന്ന് ട്രാഫിക് പോലിസിനെ വിലക്കിക്കൊണ്ടാണ് ഇഞ്ചക്ഷൻ ഉത്തരവ്. ഇല്ലാത്ത അധികാരം പ്രയോഗിച്ച സംഭവം പോലിസ് ഗൗരവമായി നേരിട്ടാനാണ് പോലിസിന് ലഭിച്ച നിയമോപദേശം.