
മുക്കം: കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 14ന് പാഴൂർ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന സോക്കർ ഡ്രീംസ് ഏകദിന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് വമ്പിച്ച വിജയമാക്കാൻ കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ചേർന്ന കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിലെ രക്ഷിതാക്കളുടെയും പി.ടി.എ, എസ്.എം.സി, എം.പി.ടി.എ എക്‌സിക്യൂട്ടീവിന്റെയും സംയുക്ത യോഗം തീരുമാനിച്ചു.
യോഗത്തിൽ സ്‌കൂളിലെ നൂറിലേറെയുള്ള ഫുട്‌ബോൾ താരങ്ങളെ എട്ടു ഗ്രൂപ്പുകളായി തിരിച്ച് രണ്ട് പൂളുകളിലായി ലെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചു. മാസ്റ്റർ കിക്ക്, പനേൽക്ക, ലോങ് റേഞ്ചർ, കിക്കോഫ്, സ്റ്റാർ ഷൂട്ടേഴ്‌സ്, കിൽ കിക്കേഴ്‌സ്, മിഡ് കിംഗ്‌സ്, റിയൽ ഫൈറ്റർ എന്നി എട്ടു ടീമുകൾ രണ്ടു പൂളുകളിലായാണ് മാറ്റുരക്കുക.
ഫൈനലിസ്റ്റുകൾക്ക് ട്രോഫികൾക്ക് പുറമെ പ്രൈസ്മണിയും നൽകും. കൂടാതെ മേളയിൽ മാറ്റുരക്കുന്ന മുഴുവൻ ടീം അംഗങ്ങൾക്കും മെഡലുകൾ നൽകാനും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് വ്യക്തിഗത ട്രോഫികൾ സമ്മാനിക്കാനും പഞ്ചായത്ത് സ്റ്റേഡിയത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓരോ ടീമിനും പ്രത്യേകം മാനേജേഴ്‌സിനെയും തെരഞ്ഞെടുത്തു.
ചർച്ച കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഫുട്‌ബോൾ അക്കാദമി ചെയർമാൻ കെ.സി റിയാസ് സ്വാഗതം പറഞ്ഞു.
ടീമിന്റെ രക്ഷാധികാരികളായ പരിശീലകൻ ഷമീൽ അരീക്കോട്, എസ്.എം.സി ചെയർമാൻ പി.പി ഫൈസൽ, അക്കാദമി കൺവീനർ എം സതീഷ് കുമാർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി അബ്ദുല്ലക്കോയ, എം.പി.ടി.എ ചെയർപേഴ്‌സൺ ജസീല ഇ.കെ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.പി.സി നൗഷാദ്, മുനീർ സി.ടി പാഴൂർ, സജ്‌ന യു കൊടിയത്തൂർ, ജസ്‌ന കെ.പി, വിവിധ ടീം സാരഥികളായ യൂനുസ് ഇ, നൗഷാദ് അലി എരഞ്ഞിമാവ്, ഷമീർ സൗത്ത് കൊടിയത്തൂർ, സഫ കാരക്കുറ്റി, ഷുക്കൂർ പി.എച്ച്.ഇ.ഡി, അബ്ദുൽബഷീർ കെ.ടി, എം.ടി റിയാസ് വെസ്റ്റ് കൊടിയത്തൂർ, സജീഷ് എം, അബ്ദുന്നാസർ സൗത്ത് കൊടിയത്തൂർ, ശിഹാബുദ്ദീൻ ചെറുവാടി, സുരേഷ് കറുത്തപറമ്പ്, നസീർ പന്നിക്കോട്, നിഷ തുടങ്ങിയവർ പങ്കെടുത്തു.
സോക്കർ ഡ്രീംസിന് ശേഷം എൽ.പി, യു.പി വിഭാഗങ്ങളിൽ മികച്ച സ്‌കൂൾ ടീമുകളെ അണിനിരത്തി ഉപജില്ലാ തല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നടത്താനും തീരുമാനിച്ചു.




