KERALAlocaltop news

ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം – വയനാട് ടൂറിസം അസോസിയേഷൻ

വൈത്തിരി :

വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം ഗതാഗത പ്രശനം അടിക്കടി ഉണ്ടാകുമ്പോൾ അടച്ചിടുകയും ജില്ലായിലെ ജനങ്ങളെയും വ്യാപാര-ടൂറിസം മേഖലയെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുണ്ടാക്കുക യാണ്

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വയനാടിന്റെ ജീവന്റെ അടിത്തറയായ ഗതാഗതം മണിക്കൂറുകൾക്കകം നിലച്ചുപോകുന്ന സാഹചര്യം ഗൗരവത്തോടെ സർക്കാർ പരിഗണിക്കണം. ഇപ്പോഴത്തെ തടസ്സം നീക്കി ഗതാഗതം പുനരാരംഭിക്കാനുള്ള അടിയന്തിര നടപടിയോടൊപ്പം ശാശ്വത പരിഹാരമായി ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസ് പദ്ധതി യാഥാർത്ഥ്യമാക്കുക മാത്രമാണ് ഏക വഴി.

താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർദേശിച്ചിട്ടുള്ള ആനക്കാംപൊയിൽ–ദുരങ്കപാതയും പൂഴിത്തോട്–പടിഞ്ഞാറത്തറ പാതയും അതതു പ്രദേശങ്ങളുടെ യാത്രാപ്രാധാന്യത്തിനനുസരിച്ച് ഉടനെ നടപ്പിൽ ആക്കണം. താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം നൽകാൻ സാധിക്കുന്നത് ബൈപാസ് വഴിയിലൂടെ മാത്രമേയുള്ളൂ.

കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണം.
എൻ.എച്ച്. 786ന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി ചുരം ബൈപാസ് പാത ഉടൻ പ്രഖ്യാപിക്കണം,ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പാർട്ടി ഭേദമന്യേ കേന്ദ്ര സർക്കാരിനോട് ശക്തമായ സമ്മർദ്ദം ചെലുത്തണം.

വയനാട് ജനജീവിതത്തിനും ടൂറിസത്തിനും വ്യാപാരത്തിനും ശ്വാസം മുട്ടിക്കുന്ന ഗതാഗത പ്രതിസന്ധിക്ക് ഒരിക്കലും വീണ്ടും ആവർത്തിക്കപ്പെടാത്ത വിധത്തിൽ ബദ്ൽ പാത യാഥാർത്ഥ്യമാക്കുക മാത്രമാണ് ഏക പരിഹാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close