KERALAlocaltop news

വിദ്യാഭ്യാസമുള്ളവരാണ് മദ്യ വ്യാപനത്തിൽ മുന്നിലെന്ന് ഇ എ ജോസഫ്

കോഴിക്കോട് : മദ്യ വ്യാപനത്തിനും ഉപയോഗത്തിനും പ്രോത്സാഹനം നൽകുന്നതിൽ ഏറെയും വിദ്യാഭ്യാസമുള്ളവരാണ് മുന്നിലെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി – ഇ എ ജോസഫ് .

കേരള മദ്യ നിരോധന സമിതി ജില്ല പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം വിൽക്കുന്ന സർക്കാർ ലഹരി വിരുദ്ധ കേരളത്തിന് വേണ്ടി ഒന്നിക്കാൻ പറയുന്നത് പരിഹാസം മാത്രം.
മദ്യം കൊണ്ട് സമൂഹത്തിന് ഒരു ഉപയോഗവുമില്ലന്ന് എല്ലാവർക്കുമറിയാം ചിലർ അമിതമാകരുത് , അടിമയാകരുത് എന്ന് പറയുന്നതും മദ്യ ഉപയോഗം വർദ്ദിപ്പിക്കാനേ ഉപകരിക്കൂ. മദ്യവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും മോചനത്തിനായി ലോകത്തിൽ ഒരു മരുന്ന് കണ്ട് പിടിച്ചിട്ടില്ല.മദ്യ ലഭ്യത കുറച്ച് കൊണ്ട് വരിക മാത്രമെ ഇതിന് പരിഹാരമുള്ളൂ. ഇതിനായുള്ള പരിശ്രമം മദ്യ നിരോധന സമിതി തുടരുമെന്ന് ഇ എ ജോസഫ് പറഞ്ഞു.

ജില്ല പ്രസിഡന്റ് – വി പി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം – അലവിക്കുട്ടി ബാക്കവിയും
ശ്രീ നാരായണ ഗുരു അനുസ്മരണം – സംസ്ഥാന വനിതാ പ്രസിഡന്റ് – പ്രൊഫ. .ഒ.ജെ ചിന്നമ്മയും നിർവ്വഹിച്ചു. സ്വാതന്ത്ര സമര സേനാനി പി വാസു, സമിതി സംസ്ഥാന പ്രസിഡന്റ് – പ്രൊഫ. ടി എം രവീന്ദ്രൻ , സംസ്ഥാന സെക്രട്ടറി – ജോയ് അയിരൂർ , സംസ്ഥാന സമിതി അംഗങ്ങളായ – രാജീവൻ ചൈത്രം, അബു അന്നശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി – പൊയിലിൽ കൃഷ്ണൻ സ്വാഗതവും ജില്ലാ ട്രഷറർ – ടി കെ എ അസീസ് നന്ദിയും പറഞ്ഞു. തുടർന്ന് ക്യാമ്പ് നടത്തി. സർക്കാറിന്റെ മദ്യ നയത്തിനെതിരെ ഒക്ടോബർ 2 ന് സെക്രട്ടറിയേറ്റിന് മുൻപിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എ ജോസഫ് 50 മണിക്കൂർ ഉപവാസ സമരം നടത്താൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് – പ്രൊഫ ടി എം രവീന്ദ്രൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close