top news
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വച്ചായിരുന്നു അന്ത്യം.
പശ്ചിമ ബംഗാളിലെ 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍, 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി 11 വര്‍ഷം മുഖ്യമന്ത്രിയായിരുന്നു.
വളരെ അപൂര്‍വമായി മാത്രമേ പൊതുസഭകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. 2019ല്‍ സിപിഎം റാലിയിലാണ് അവസാനമായി പങ്കെടുത്തത്. 2011 തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ടശേഷം 2015 ലാണ് ബുദ്ധദേബ് സിപിഐഎം പോളിറ്റ്ബ്യൂറോയില്‍നിന്നും കേന്ദ്ര കമ്മിറ്റിയില്‍നിന്നും ഇറങ്ങുന്നത്. തുടര്‍ന്ന് 2018ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വവും ഉപേക്ഷിച്ചു.