INDIA
ജീവനായി യുദ്ധക്കളത്തിൽ പൊരുതി, ഒടുവിൽ വീരമൃത്യു ; ക്യാപ്റ്റൻ വരുൺ സിങ് യാത്രയായി.

ബാംഗ്ലൂർ : സംയുത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ടു ചികിത്സയിൽ ആയിരുന്ന ക്യാപ്റ്റൻ വരുൺ സിങ് യാത്രയായി. അപകടത്തെ തുടർന്ന് കൂനൂരിലെ വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചയോടെ ആരോഗ്യനില ഗുരുതരമാകുകയും രാവിലെയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ബിപിന്‍ റാവത്തടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. 2020-ലുണ്ടായ അടിയന്തര സാഹചര്യത്തില്‍ എല്‍.സി.എ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്കി ആദരിച്ചയാളാണ് വരുണ്‍ സിങ്. വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ കുനൂരിന് സമീപത്ത് വച്ച് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി 5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.