അരീക്കോട് : സ്ത്രീകളെ ഉപയോഗിച്ച് ലഹരി കടത്തുന്ന അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ 4 പേർ പിടിയിലായി. കോഴിക്കോട് ചേളന്നൂർ പയ്യാടിത്താഴം സ്വദേശി പറക്കുന്നത്ത് വീട്ടിൽ ജിക്സി രാജ്(28), കോഴിക്കോട് പുതുപ്പാടി സ്വദേശി പിലാച്ചേരി മീത്തൽ വീട്ടിൽ അജ്മൽ ( 23 ) , മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ഒടുപറമ്പൻ അജ്മൽ (36) , കൊളത്തൂർ സ്വദേശി കറുപറമ്പത്ത് മുഹമ്മദ് ഷഫീഖ് (35) എന്നിവരാണ് പിടിയിലായത്. 12 ന് പുലർച്ചെ അരീക്കോട് വച്ച് ബംഗളൂരിൽ നിന്നും മലപ്പുറത്തേക്ക് വന്ന ബസ്സിൽ നിന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയെ MDMA യുമായി പിടികൂടിയത്. ഇവരിൽ നിന്നും 8 ഗ്രാമോളം MDMA പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തക്കുന്ന ലഹരി കടത്തു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സംഘത്തിലെ 3 പേരെ ബാംഗ്ലൂരിൽ നിന്നും ആണ് പിടികൂടിയത്.പിടിയിലായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അജ്മൽ നിരവധി മോഷണക്കേസിലെ പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരൻ നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp ഷിബുവിൻ്റെ നിർദ്ദേശപ്രകാരം അരിക്കോട് ഇൻസ്പക്ടർ വി. സിജിത്ത്. സബ്ഇൻസ്പക്ടർ നവീൻ ഷാജിഎന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അരിക്കോട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Related Articles
September 8, 2020
270
ലഹരി മരുന്ന് കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍, രാഗിണിയുടെ കസ്റ്റഡി നീട്ടി, സിനിമാ ലോകം ഞെട്ടലില്‍
July 20, 2023
256