
കോഴിക്കോട് :
ഗുണ്ടകളെ പിടികൂടാൻ പോകു മ്പോൾ സർവീസ് റിവോൾവർ കൈയിൽ കരുതണമെന്നും മാരകായുധങ്ങളുമായി പൊലീസി നെ ആക്രമിക്കാൻ വന്നാൽ അവരെ കീഴ്പ്പെടുത്താനും സ്വ യരക്ഷയ്ക്കും നിഷ്ക്കരുണം വെടിവയ്ക്കക്കാൻ മടിക്കേ ണ്ടെന്നും പൊലീസിനു നിർദേശം. നിയമപ്രകാരം ഇത്തരം അവസരങ്ങളിൽ റിവോൾവർ ഉപയോഗിക്കാമെങ്കിലും പൊലീസിൽ അതു കീഴ്വഴക്കമാക്കിയിരുന്നില്ല.
തൃശൂരിൽ കഴിഞ്ഞദിവസം ഗുണ്ടയുടെ പിറന്നാളാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടകൾ പരസ്പ്പരം ഏറ്റുമുട്ടിയ ശേഷം പൊലീസ് സം ഘത്തെ വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളു മായി ആക്രമിച്ചിരുന്നു. 2 പൊലീസ് വാഹനങ്ങ ളുടെ ചില്ലുകളും തകർത്തു. ഇവരെ കൂടുതൽ പൊലീസെത്തിയാണു കീഴ്പ്പെടുത്തിയത്.
പിറ്റേദിവസം ഗുണ്ടകളെ കൈകാലുകൾക്കു പരുക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയി ലെത്തിച്ചു. ‘ഗുണ്ടകൾ ഗുണ്ടകളെപ്പോലെ പ്രവർത്തിച്ചപ്പോൾ പൊലീസ് പൊലീസിനെ പ്പോലെ പ്രവർത്തിച്ചു’ എന്ന തൃശൂർ കമ്മിഷ ണർ ആർ ഇളങ്കോയുടെ മറുപടിയും പ്രചരിച്ചിരുന്നു. ഏതാനും വർഷം മുൻപ് തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയായ ഗുണ്ട പോലീസിന് നേരെ ഉറുമി വീശിയ സംഭവം ഉണ്ടായി. കസബ ഇൻസ്പെകടറായ ബാബു പെരിങ്ങേത്ത് ആകാശത്തേക്ക് വെടി ഉതിർത്താണ് കുപ്രസിദ്ധ ഗുണ്ടയെ അന്ന് കീഴ്പെടുത്തിയത് . മുൻ കസബ ഇൻസ്പെക്ടർ വി. സിജിത്ത്, മുൻ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് എന്നിവരും സമാന രീതിയിൽ സർവ്വീസ് റിവോൾവർ പ്രയോഗിച്ച് ഗുണ്ടകളെ കീഴ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ രക്ഷ്ക്കും സ്വയരക്ഷയ്ക്കും സർവ്വീസ് പിസ്റ്റൾ ഉപയോഗിക്കാമെന്നും പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ അപ്പോൾതന്നെ കൊടുക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂരിൽ റേഞ്ച് ഡിഐജിയുടെ നേത്യത്വത്തിൽ നടപ്പാക്കുന്ന രാത്രി പട്രോളിങ് രീതി കേരളത്തിലാകെ നടപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രാത്രി മുഴുവൻ ജില്ലാതലത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വ ത്തിൽ ഒരു സ്ട്രൈക്കിങ് ടീമും സബ്ഡിവിഷൻ തലത്തിൽ ഇൻ സ്പെക്ടറുടെ നേതൃത്വത്തിൽ മറ്റൊരു സ്ട്രൈക്കിങ് ടീമും സജ്ജമായിരിക്കും.
ഇതു നടപ്പാക്കിയതിനാലാണു തൃശൂരിലെ ഗുണ്ടകളെ 15 മിനിറ്റിനുള്ളിൽ പുതിയ പൊലീസ് സംഘത്തെ അയച്ച് കീഴ്പ്പെടു ത്താൻ സാധിച്ച ത്. 15 ദിവസം കൂടുമ്പോൾ വാറണ്ടുള്ള വരുടെയും ഗു ണ്ടാ പട്ടികയിൽ ഉള്ളവരുടെയും വീടു കളിൽ പരിശോധന നട ത്താനും നിർദേശിച്ചു. മുൻപ് കോഴിക്കോട് സിറ്റി പരിധിയിൽ രാത്രികാല പട്രോളിങ് സജീവമായിരുന്നു. അത്തരം സ്ട്രൈക്കിങ്ങ് ഫോഴ്സിനെ ഇപ്പോൾ കാണാനില്ല. ഇതാണ് ഗുണ്ടാ സംഘങ്ങൾ തലപൊക്കാൻ കാരണം.




