
കോടഞ്ചേരി : പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫാ.ജോസ് പെണ്ണാപറമ്പിലിനെ കോടഞ്ചേരി സ്പോർട്സ് ക്ലബ് ആദരിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പൊന്നാട നൽകി ആദരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ മെമെന്റോ നൽകി.
ചടങ്ങിൽ കോടഞ്ചേരി സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് റോക്കച്ചൻ പുതിയടത്ത്, സെക്രട്ടറി ഷൈൻ പുതിയടത്ത്, ടോം ഗണപതിപ്ലാക്കൽ, സനി പുള്ളിക്കാട്ടിൽ, സിജി നിരവത്ത്, സാബിൻ ഉറുമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഫാ. ജോസ് പെ ണ്ണാംപറമ്പിൽ കോടഞ്ചേരി ഫൊറോന പള്ളിയിലെ സഹവികാരിയായിരുന്ന കാലത്ത് (2000) കോടഞ്ചേരിയിലെ ഫുട്ബോളിന്റെ ഉന്നതിക്കായി അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമാണ്. ഈ കാലഘട്ടത്തിൽ കോടഞ്ചേരിയിലെ യുവജനങ്ങളെ അണിനിരത്തി ‘എസ് ‘ എന്ന പേരിൽ മികച്ച ഒരു ഫുട്ബോൾ ടീമും അദ്ദേഹം വാർത്തെടുത്തു.വളരെ മികച്ച ഒരു ഫുട്ബോൾ പ്ലെയർ കൂടിയാണ് ഇദ്ദേഹം ‘