
കോഴിക്കോട് : മാളിക്കടവ് വെച്ച് കാറിൽ ഇരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് കക്കോടി സ്വദേശികളായ ഷെറീന ഹൗസിൽ റദീം (19) കുറ്റിയാട്ട് പൊയിൽ താഴത്ത് വീട്ടിൽ അഭിനവ് (23 )ചാലിയംകുളങ്ങര നിഹാൽ (20)ചെറുകോട്ട് വയൽ വൈഷ്ണവ് (23)നടക്കാവ് ചേറോട്ട് വീട്ടിൽ ഉദിത്ത് (18)വെസ്റ്റ്ഹിൽ റാഫി മൻസിലിൽ അയിൻ മുഹമ്മദ് ഷാഹിദ് (19) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
06.02.2025 തീയ്യതി വൈകുന്നേരം 06.00 മണിക്ക് പരാതിക്കാരനും ഭാര്യയും മാളിക്കടവ് ബൈപാസ്സ് റോഡിൽ കാർ നിർത്തി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ബൈക്കിൽ വന്ന പ്രതികൾ കാർ ആക്രമിക്കുകയുമായിരുന്നു കാറിന്റെ ഗ്ലാസ്സിന് കല്ല് കൊണ്ട് കുത്തുകയും,. ഇത് കണ്ട് കാറ് മുന്നോട്ടെടുക്കാൻ ശ്രമിച്ച പരാതിക്കാരനെ ചാവി കൊണ്ട് കഴുത്തിന് കുത്തുകയും, കാറിന് ഉള്ളിലിരിക്കുന്ന പരാതിക്കാരൻറെ ഭാര്യയുടെ ഷർട്ടിന്റെ കോളറിൽ കേറി ബലമായി പിടിക്കുകയും, എതിർക്കാൻ ശ്രമിച്ച പരാതിക്കാരന്റെ ഫോണിൽ നിന്നും 2000 രൂപ ഭീഷണിപ്പെടുത്തി അയപ്പിച്ച ശേഷം ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു.
പരാതി കിട്ടിയ ഉടൻതന്നെ ചേവായൂർ പോലീസ് CCTV ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ ഉപയോഗിച്ച ബൈക്കുകളുടെ നമ്പർ മനസ്സിലാക്കുകയും പരാതിക്കാരൻ പണം അയച്ചുകൊടുത്ത മൊബൈൽ നമ്പർ ട്രേസ് ചെയ്തും, പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒരു പ്രതിയെ കക്കോടിയിൽ നിന്നും, ബാക്കിയുള്ള പ്രതികളെ വെള്ളിമാട്കുന്നിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രതികളായ അഭിനവിനും, നിഹാലിനും കസബ, നടക്കാവ് എലത്തൂർ സ്റ്റേഷനുകളിലായി മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും ,അതിക്രമിച്ചുകയറി ആക്രമിച്ചതിനുമായി നിരവധി കേസുകൾ നിലവിലുണ്ട്.
ചേവായൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിൽ SI മാരായ നിമിൻ കെ ദിവാകരൻ , രോഹിത് CPO മാരായ സിൻജിത്ത്, പ്രജീഷ്, രാകേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
.