ദുരന്തഭൂമി സന്ദർശിച്ച ഗോവ ഗവർണറുടെ കുറിപ്പ്
രാജ് ഭവൻ (ഗോവ ) :
മരണം പെയ്തിറങ്ങിയ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. പാതി ജീവനോടെയും അംഗ വൈകല്യത്തോടെയും ആശുപത്രികളിൽ കഴിയുന്നവരെ വിംസ് ആശുപത്രി , മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവി ടങ്ങളിൽ ചെന്നുകണ്ട് ആശ്വസിപ്പിച്ചു. തുടർന്നു പഞ്ചായ ത്ത് ഓഫീസിൽ ചെന്ന് പഞ്ചായ ത്ത് പ്രസിഡണ്ട് ഉൾപ്പെടെ യുള്ളവരുമായി സ്ഥിതി ഗതികൾ വിലയിരു ത്തി.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരാണ് പലരും . കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല , വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടേക്ക് വന്നവരിൽ പലരും ദുരന്തത്തിന്നിരയായിട്ടുണ്ട്. ഒറീസ്സയിൽ നിന്നു ള്ള ഒരു സംഘത്തിലെ വനിതാഡോക്ടറെ വിംസിൽ വെച്ച് കണ്ടു. ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് അവർക്ക്. അവരുടെ സംഘത്തി ലെ ചിലരെ കാണാതാ യിട്ടുമുണ്ട്.
എൻ്റെ സന്ദർശനം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകാതിരി ക്കാൻ ഞാൻ ശ്രദ്ധ ചെലുത്തിയിരുന്നു.
മുണ്ടക്കൈ – ചൂരൽ മല പ്രദേശങ്ങൾ മരണഭൂമിയായി എന്ന വാർത്ത അറിഞ്ഞ ഉടൻ ഗോവയിൽ നിന്നു വയനാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ഡൽഹിയിലെ ഔദ്യോഗിക കാര്യങ്ങൾ മാറ്റിവെച്ചായിരുന്നു എത്തിയത്. അതുകൊണ്ട്
അത്യാവശ്യമായി കോഴിക്കോട് നിന്ന് ഇന്ന് തന്നെ ഡൽഹി ക്ക് പോരേണ്ടി വന്നു.
ഈ ദുരന്ത സമയത്ത് എല്ലാവരും എല്ലാ ഭേദഭാവങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി വൃണിത ഹൃദയർക്കായി മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.