KERALAlocaltop news

സ്വർണ്ണ കവർച്ച: മൂന്ന് പ്രതികൾ കൂടി പോലീസ് പിടിയിൽ

*ബംഗാളിയെ ചതിച്ചത് ബംഗാളി തന്നെ

 

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ മൂന്ന് പ്രതികൾ കൂടി പോലീസ് പിടിയിലാ യി.ചേളന്നൂർ ഇരുവള്ളൂർ തായാട്ടു കണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി (40 വയസ്സ്),പുനൂർ കക്കാട്ടുമ്മ ൽ താമസിക്കും കൊല്ലരി ക്കൽ തേക്കിൻ തോട്ടം നെല്ലിക്കൽ മുഹമ്മദ് ഷാറൂഖ് (34വയസ്സ്), ഇപ്പോൾ ഫ്രാൻസിസ് റോഡ് കുത്ത്ക്കല്ല് വളപ്പിൽ കോളനി താമസിക്കും വെസ്റ്റ് ബംഗാൾ ഹൊജവട്ട നിയാഖത്ത് (36 വയസ്സ്) എന്നിവരെയാണ് കസബ പോലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

സെപ്തംബർ 20 നു രാത്രി
ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണ്ണവുമായി പോയ റംസാനെ ബൈക്കി ലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് സ്വർണ്ണം കവർന്നെടുത്തി രുന്നു.വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോള മായി കോഴിക്കോട് താമസിച്ച് സ്വർണ്ണ ആഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു.

ജില്ല പോലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐ.പി.എ സിൻ്റെ നിർദ്ദേശാനുസരണം ഡപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വ ത്തിൽ പ്രത്യേക അന്വേഷ ണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.
പോലീസിൻ്റെ പഴുതടച്ചു ള്ള അന്വേഷണത്തിൽ പ്രതികൾ വലയിലാവുക യും ചെയ്തു.

കക്കോടി മുട്ടോളി സ്വദേശി ലത്തീഷ്,പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താ ഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ്,
ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ,കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി ഷിബി,മാളിക്കടവ് മുലാട ത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് എന്നിവരുൾപ്പെടെ ഇരുവരെ പന്ത്രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.

പോലീസ് സംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാ നങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാ ണ് പ്രതികളിലേക്ക് പോലീസ് എത്തിയത്.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം മഹാജൻ അന്വേഷണ പുരോഗതി വിലയിരുത്തി ക്രൈം സ്ക്വാഡിന് വേണ്ട നിർദേശങ്ങൾ നൽകുക യും ചെയ്തിരുന്നു.

ബംഗാൾ സ്വദേശിയായ നിയാഖത്ത് കഴിഞ്ഞ ഇരുപത് വർഷത്തോളമാ യി കോഴിക്കോട് കമ്മത്ത് ലൈനിൽ സ്വർണ്ണ ബിസിന സ്സ് നടത്തി വരികയായിരു ന്നു.നിയാഖത്തിന് ബിസിന സ്സ് പങ്കാളിയായിരുന്നു റംസാൻ.പിന്നീട് ഇവർ വേർപ്പിരികയും സ്വന്തമായി ബിസിനസ്സ് നടത്തിവരി കയും ചെയ്തു.റംസാൻ്റെ ബിസിനസ്സ് വളർച്ച നിയാഖത്തിൻ്റെ ബിസിന സ്സിൽ ബാധിച്ചിരുന്നതി നാൽ നിയാഖത്തും സുഹൃത്തും ചേർന്ന് റംസാൻ്റെ ബിസിനസ് തകർക്കാൻ ഒരുക്കിയ പദ്ധതിയിൽ മറ്റു സുഹൃത്തുക്കളായ പത്മേഷിനെയും ഫാറൂഖി ൻ്റെയും സഹായത്തോടെ ക്വട്ടേഷൻ സംഘത്തിന് കൈമാറുകയും ഓപ്പറേഷ ൻ നടത്തി പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു.
പദ്ധതി ആസൂത്രണം ചെയ്യാൻ വേണ്ടി പലതവണയായി നിരീക്ഷണം നടത്തുകയും സംശയം തോന്നാതിരിക്കാൻ നിയാ ഖത്ത് തൻ്റെ പക്കൽ നിന്നും കുറച്ച് സ്വർണ്ണം റംസാന് നൽകുകയും ചെയ്തിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബാഗ്ലൂരിൽ നിന്നും കൊണ്ടുവന്ന “വാക്കി ടോക്കി” ഉപയോഗിച്ചാണ് പ്രതികൾ സന്ദേശം കൈമാറിയിരുന്നത്.
റംസാൻ സ്വർണ്ണവുമായി മാങ്കാവിലേക്ക് പോകുന്നത് ക്വട്ടേഷൻ സംഘത്തിന് കാണിച്ചു കൊടുത്തത് പത്മേഷും ഫാറൂഖും ചേർന്നായിരുന്നു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ
മനോജ്എടയേടത്ത്, കെ.അബ്ദുൾ റഹിമാൻ, കെപി മഹീഷ്,  എം.ഷാലു ,മഹേഷ് പൂക്കാട്, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്,എ പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ് പെക്ടർ അനീഷ്,ഡ്രൈവർ സിപിഒ ടി കെ വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close