KERALAlocaltop news

വ്യാജ സ്വർണ്ണക്കട്ടി നൽകി പണം തട്ടിയ ആസ്സാം സ്വദേശികൾ പിടിയിൽ

കോഴിക്കോട്. കൊണ്ടോട്ടി സ്വദേശിയായ യുവാവിന് 540 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കട്ടി നൽകാമെന്ന് പറഞ്ഞ് 6,00,000/- ലക്ഷം രുപ തട്ടിയ ആസ്സാം സ്വദേശികളായ ഇജാജുൽ ഇസ്ലാം (24), റെസ്സ് ഉദ്ദീൻ @ റിയാജ് ഉദ്ദീൻ (27 ) എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനുമായി പരിചയത്തിലായ പ്രതി 2024 ജനുവരി മാസം മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണക്കട്ടി രഹസ്യമായി തരാമെന്ന് പറയുകയും, 540 ഗ്രാം തൂക്കം ഉണ്ടെന്നും ആയതിന് 12,00,000/- വേണമെന്ന് പറയുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് KSRTC സ്റ്റാന്റെിന് സമീപത്തുവെച്ച് സ്വർണ്ണക്കട്ടിയുടെ വളരെ ചെറിയ ഒരു ഭാഗം പ്രതി പരാതിക്കാരന് കത്തികൊണ്ട് മുറിച്ചു നൽകുകയും, അത് പരിശോധിച്ചപ്പോൽ ശുദ്ധമായ സ്വർണ്ണമാണെന്ന് മനസ്സിലാക്കി പരാതിക്കാരൻ 6,00,000 ലക്ഷം രൂപ മുൻകൂറായി കൊടുത്ത് സ്വർണ്ണക്കട്ടി കൈപ്പറ്റുുകയായിരുന്നു. ഉടൻ തന്നെ പ്രതി കൂടെ ഉണ്ടായിരുന്ന മറ്റു രണ്ട് പ്രതികളെ ബസ്സ് സ്റ്റാന്റെിൽ ഇറക്കി പെട്ടെന്ന് തിരികെ വരാമെന്ന് പറഞ്ഞ് പ്രതികൾ മുങ്ങുകയായിരുന്നു.
മൊബൈൽ ഫോൺ ഓഫാക്കി നടന്ന പ്രതി മാസങ്ങൾക്ക് ശേഷം ഫോൺ ഓണാക്കുകയായിരുന്നു. നിരവധി തവണ പ്രതിയുടെ മൊബൈൽ ലൊക്കേഷൻ നോക്കിയപ്പോൾ ഒറീസ്സ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാണിക്കുകയും, ഇന്നലെ വീണ്ടും സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷൻ എടുത്തപ്പോൽ തൃശ്ശുരിൽ സ്വരാജ് റൌണ്ടിൽ ലൊക്കേഷൻ കാണിക്കുകയും ഉടൻതന്നെ നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു K ജോസിന്റെ നിർദ്ദേശപ്രകാരം തൃശ്ശൂരിലേക്ക് പോയ SI രമേശ്, SCPO ബൈജു എന്നിവർ ചേർന്ന് പ്രതികളെ തൃശ്ശുരിൽ സ്വരാജ് റൌണ്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് പരിശോധന നടത്തിയപ്പോൾ പ്രതികളുടെ ബാഗിൽ നിന്നും പുതിയ ഒരു വ്യജ സ്വർണ്ണക്കട്ട കണ്ടെത്തിയിട്ടുണ്ടെന്നും, പ്രതികൾ മറ്റാരേയോ പറ്റിച്ച് പണം തട്ടാനായിട് തൃശ്ശുരിൽ റൌണ്ടിൽ നിൽക്കുകയായിരുന്നു എന്നും, കൂട്ടുപ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും നടക്കാവ് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റെ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close