KERALAlocaltop news

പോലീസുകാരനെ വാഹനമുപയോഗിച്ച് ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ പോലീസുകരനെ വാഹനം ഉപയോഗിച്ച് ഇടിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കല്ലായി ഫ്രാൻസിസ് റോഡ് സ്വദേശിയായ ബെയ്തു നിസാൻ വീട്ടിൽ മിക്ദാദ് മുഹമ്മദ് (28 വയസ്സ്) ആണ് പിടിയിലായത്.
23.06.2025 തിയ്യതി വൈകുന്നേരം നടക്കാവ് പോലീസ് ഡിപ്പാർട്ട്മെന്റെ് വാഹനത്തിൽ പട്രോളിംഗ്ഡ്യൂട്ടി ചെയ്ത് വരവെ സരോവരം PHED Road ലെ കാലിക്കറ്റ് ട്രേഡ് സെന്റെറിന് സമീപം എത്തിയപ്പോൾ പാർക്കിംഗ് ഗ്രൌണ്ടിന് സമീപം റോഡ് സൈഡിൽ സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന KL.11.BP.8999 നമ്പർ ചുവപ്പ് കളർ Etios Liva കാർ കണ്ട് പോലീസ് വാഹനം നിർത്തുകയായിരുന്നു. ഇത് കണ്ട പ്രതി പെട്ടന്ന് കാർ സ്റ്റാർട്ട് ചെയ്ത് അതി വേഗതയിൽ ഓടിച്ച് പോകാൻ ശ്രമിക്കുകയും, കാർ നിർത്തുന്നതിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോലീസുകാരന്റെ കൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ പോകുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കല്ലായിലുള്ള പ്രതിയുടെ വീട്ടിൽ നിന്നും നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നിർദേശപ്രകാരം SI ലീലയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതി ഓടിച്ച കാർ സഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close